മനു ഡി. മാത്യുവിന്റെ സംസ്കാര ശുശ്രൂഷ നാളെ
മല്ലപ്പള്ളി: ദുബായിലെ ജെബെൽ അലിയിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞ, പുതുശ്ശേരി ആലുങ്കൽ (കാളേച്ചിൽ) മനു ഡി. മാത്യുവിന്റെ (36) സംസ്ക്കാരം നാളെ 12:30 നു പുതുശ്ശേരി ഐ.പി.സി. ഹെബ്രോൻ സഭയുടെ, മല്ലപ്പള്ളി ചെങ്കല്ലിലുള്ള സെമിത്തേരിയിൽ നടത്തപ്പെടും.
രാവിലെ 7:30 നു ഭവനത്തിലുള്ള ശുശ്രൂഷകൾ ആരംഭിക്കും. ഭാര്യ: ക്രിസ്റ്റി, മല്ലപ്പള്ളി പരിയാരം താന്നിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബെർണീസ്, ബെനീറ്റ.






- Advertisement -
Comments are closed, but trackbacks and pingbacks are open.