സഭാ സ്വീകരണവും ശുശ്രൂഷക നിയമനവും നടന്നു.
ലെസ്റ്റർ: ഐ പി സി, യു കെ ആൻഡ് അയർലൻഡ് റീജിയന്റെ ഭാഗമായി ലെസ്റ്ററിൽ ആദ്യത്തെ ഐ പി സി ചർച്ചിൻ്റെ പ്രവർത്തനം ഔദ്യോഗികമായി 2025 മാർച്ച് 8 ന് പ്രാർത്ഥിച്ച് ആരംഭിച്ചു. ഐ.പി.സി. റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ : വിൽസൺ ബേബി (ലിവർപൂൾ) ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ മൂന്നു മാസങ്ങൾക്കു മുൻപ് ഐ.പി.സി. റീജിയൺ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ: വിനോദ് തോമസ് ( ബ്രിസ്റ്റോൾ) പ്രാർത്ഥിച്ച് ആരംഭിച്ച സഭാ പ്രവർത്തനം മാർച്ച് 8ാം തിയതി ഔദ്യോഗികമായി ഐ.പി.സി. റീജിയൻ്റെ ഭാഗമായി സ്വീകരിക്കുന്ന ശുശ്രൂഷയാണ് നടന്നത്.
ഐ.പി.സി. ബേർശേബാ ചർച്ച്, ലെസ്റ്റർ , യു.കെ. എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു. അതോടൊപ്പം സ്ഥലം സഭയുടെ ശുശ്രുഷകനായി ഇവാ : സ്റ്റാൻലി റ്റി. ചാക്കോയെ പ്രാർത്ഥിച്ച് നിയമിച്ചു. പ്രസ്തുത ശുശ്രൂഷയിൽ ഐ.പി.സി., യു.കെ ആൻ്റ് അയർലൻ്റ് റീജിയൻ കൗൺസിൽ അംഗങ്ങളായ ഇവാ: ജെറി ജോയി, ബിബിൻ രാജ്, അജിൻ തോമസ് എന്നിവർ സംബന്ധിച്ച് ആശംസകൾ അറിയിച്ചു. ബ്രദർ : റെലിൻ റെജി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ബ്രദർ : ബിജു പോൾ സ്വാഗതവും , ബ്രദർ : ടൈറ്റസ് ചാങ്ങയിൽ നന്ദിയും അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.