കവിത : ഗുരുനാഥൻ | അക്ഷയ ജേക്കബ്

ഒരു നാളിൽ ശിഷ്യരോടൊപ്പം വഞ്ചിയിൽ
യാത്ര ചെയ്തിടാവേ ദിവ്യനാഥൻ
ക്ഷീണിതനാകയാൽ നിദ്രയിൽ ആണ്ടുപോയ്‌
പാരിൻ ഉടയവൻ സർവേശ്വരൻ

പരിതിൻ നാടുവിലായ് തോണിയെത്തീടവേ
മാരുതൻ സംഹാര ദൂതനായി
സാഗരം കലിപൂണ്ടിലകി മറിയുന്നു
ശിഷ്യരോ ഭയന്നേവം കേണിടുന്നു

നിദ്രയിലാഴുന്നു ഗുരുനാഥൻ
ഞങ്ങളിതാ മുങ്ങിത്താഴുന്നു
വേഗമുണരുക രക്ഷിക്ക നായകാ
മരണം ഞങ്ങളെ പുൽകിടുമേ

ഭുവിൻ അധിപതി പ്രപഞ്ചശക്തികൾ തൻ
ഉടയവൻ കാറ്റിനെ ശാന്തമാക്കി
കടലിനോടോതി അടങ്ങുക തൽക്ഷണം
കാറ്റും കടലും അനുസരിച്ചു

അല്പവിശ്വാസികളാം പ്രിയശിഷ്യരെ
എന്തിനീവിധം ഭയന്നു നിങ്ങൾ
നാഥന്റെ ചോദ്യത്തിൻ മുൻപിലവരുടെ
ശിരസുകൾ ലജ്ജയാൽ താണുപോയി

നാഥാ ഈ ലോകസാഗരത്തിൽ
എന്റെ ജീവിതത്തോണിയുഴറിടുമ്പോൾ
കരകാണാതഴലുമ്പോൾ ആഴിയിലാഴുമ്പോൾ
കരത്താൽ എന്നെ താങ്ങിടുമേ

ഇരവിലും പകലിലും ഓരോ നിമിഷവും
നീയൊപ്പമുണ്ടെന്ന നിത്യസത്യം
എന്നുമുൾകൊണ്ടിടാൻ തുറക്കണേ ഉൾക്കണ്ണ്
നിന്നെയറിയുവാൻ കൃപയേകണേ

എൻ ദുഃഖ കൂരിരുട്ടത്തെ മൂടിടുമ്പോൾ
ഭീതിയാൽ വാടിത്തളർന്നിടുമ്പോൾ
നിൻ മുഖസൂര്യനെനുള്ളിൽ തെളിയണേ
സ്വർഗ്ഗീയ തീരമനച്ചിടണേ….

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.