കവിത: ശാശ്വതമായ സ്നേഹം | ജിനീഷ് പുനലൂർ

തളർന്ന നയനങ്ങളിൽ വെളിച്ചമാകുന്ന
പുലരിയുടെ ആദ്യ കിരണമൊരുക്കുന്ന,
ഒരു മന്ദമഴയായും, കൊടുങ്കാറ്റായും,
അവൻ്റെ സ്നേഹം എന്നും നിലനിൽക്കും.

തടവുകാരോടും തളർന്നവരോടും,
സ്നേഹനാദം മുഴക്കി സഞ്ചരിക്കുന്നു.
ഇരുട്ടിനകത്തു പ്രകാശം വിതറി,
കൈപിടിച്ചുഎന്നെയും മുന്നോട്ടു നയിക്കുന്നു.

നമ്മുടെ മുറിവുകൾ ആഴമുള്ളവായെങ്കിലും,
അവൻ്റെ കരുണയാൽ പുതുക്കപ്പെടുന്നു.
തെറ്റുതിരിച്ചവനെ തിരികെ കൂട്ടി,
അവൻ്റെ മന്ദിരത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നു.

ക്രൂശിൽ അവൻ സഹിച്ച വേദന,
സ്നേഹതുളസ്സി പോലെ മണ്ണിൽ വീണു.
മരണം തോറ്റു, പ്രത്യാശ ഉദിച്ചു,
പ്രകാശം പോലെ ഉയർന്ന ഹൃദയത്തിൽ.

അവൻ്റെ സ്നേഹം അനന്തവും വിശുദ്ധവുമാണ്,
പാപിയെ പുതുക്കി ചേർക്കുന്ന കരുണയും.
തളർന്നവർക്കൊരു തണലായതും,
നിത്യജീവിതത്തിലേക്ക് വിളിച്ചു ഉണർത്തുന്നതും.

അതുകൊണ്ട് ഈ സ്നേഹം നമ്മെ മുറുകെ പിടിക്കട്ടെ,
അവൻ്റെ പ്രകാശത്തിൽ നമ്മെ തെളിയിക്കട്ടെ.
യേശുവിൻ്റെ സ്നേഹം ശാശ്വതമായൊരു ഗാനം,
നിത്യ ജീവിതത്തിന് ഒരു പകൽ പ്രകാശം.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.