ദുബായ് അഗാപ്പെ എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിഷൻ 2025 ഒരുക്കങ്ങൾ പൂർത്തിയായി
ദുബായ്: അഗാപ്പെ എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിഷൻ 2025 മെഗാ ക്രൂസേഡിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
സുപ്രസിദ്ധ ഉണർവ് പ്രഭാഷകൻ ബ്രദർ സുരേഷ് ബാബു കാട്ടാക്കട മാർച്ച് 03 തിങ്കൾ മുതൽ 06 വ്യാഴം വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ ശുശ്രൂഷിക്കുന്നു. കൂടാതെ പാസ്റ്റർ പി.സി ചെറിയാൻ (റാന്നി), ബ്രദർ ലോർഡ്സൺ ആന്റണി എന്നിവരും ശുശ്രൂഷയുടെ ഭാഗമാകും.
എല്ലാം ദിവസവും വൈകിട്ട് 06:30 മുതൽ 10:00 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്
യുവാക്കൾക്കും കുട്ടികൾക്കും ആത്മസ്നാനം, കൃപാവരങ്ങൾ എന്നിവ പ്രാപിക്കുവാനും
ആത്മീകനിറവിലേക്ക് ഉയരുവാനും കഴിയുന്ന പ്രത്യേക സെഷനുകളും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ക്രിസ്തുവിനെ വെളിപ്പെടുത്തുക, ജീവിതം യഥാസ്ഥാനപ്പെടുത്തുക, അത്ഭുത വിടുതൽ പ്രാപിക്കുക (Revealing Christ, Restoring Lives, Releasing Miracles) എന്നതാണ് വിഷൻ 2025ൻ്റെ സന്ദേശം.
യുഎഇയിലെ സഭകളുടേയും വിശ്വസികളുടേയും ആത്മിക മുന്നേറ്റം ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന യോഗങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ ടീം പ്രവർത്തിക്കുന്നതായി പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു. 2025 മാർച്ച് 6 വ്യാഴാഴ്ച രാത്രിയോഗത്തോടെ വിഷൻ 2025 മെഗാ ക്രൂസേഡ് സമാപിക്കും.
Comments are closed, but trackbacks and pingbacks are open.