ഫയർ ഓഫ് റിവൈവൽ ചർച്ച് – ആത്മപകർച്ച ഉണർവ് യോഗങ്ങളുടെ ഒരുക്കങ്ങൾ പൂർത്തീകരണത്തിലേക്ക്.

ദുബായ്: ഫയർ ഓഫ് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ആത്മപകർച്ച’ ഉണർവ് യോഗങ്ങളുടെ ഒരുക്കങ്ങൾ പൂർത്തീകരണത്തിലേക്ക്.
2025 മാർച്ച് 2 ഞായറാഴ്ച ഷാർജ യൂണിയൻ ചർച്ച് ഹാൾ #3ൽ, സഭാ ശുശ്രൂഷകൻ പാസ്റ്റർ സജോഷ് വാകത്താനം അധ്യക്ഷത വഹിക്കുന്ന പ്രാരംഭ യോഗത്തിൽ റവ. എം.എ. വർഗ്ഗീസ്സ് (ബാംഗ്ലൂർ) തിരുവചനം ശുശ്രൂഷിക്കുന്നു.

മാർച്ച് 3 തിങ്കൾ മുതൽ 5ആം തീയതി ബുധനാഴ്ച വരെയുള്ള 3 ദിവസങ്ങളിൽ വൈകിട്ടു 7:30 മുതൽ ദുബായ് അൽ മുല്ലാ പ്ലാസയിലുള്ള സമ റെസിഡൻസിലെ രണ്ടാമത്തെ ഹാളിൽ റവ. എം. എ. വർഗ്ഗീസ്സ് (ബാംഗ്ലൂർ) തുടർന്ന് ശുശ്രൂഷിക്കുന്നു.
മാർച്ച് 6 വ്യാഴം, 7 വെള്ളി ദിവസങ്ങളിൽ വൈകിട്ട് പാസ്റ്റർ ബിജി അഞ്ചൽ വചനത്തിൽ നിന്നും സംസാരിക്കുന്നു. മാർച്ച് 8 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ തുടർമാനമായ 12 മണിക്കൂർ ആരാധനയും വിടുതലിൻ്റെ ശുശ്രൂഷയും പാസ്റ്റർ ബിജി അഞ്ചൽ നയിക്കുന്നു.
മാർച്ച് 9 ഞായറാഴ്ച്ച ഷാർജ യൂണിയൻ ചർച്ച് ഹാളിൽ വെച്ച് ഉച്ചയ്ക്ക് 3:45 മുതൽ നടക്കുന്ന ഫയർ ഓഫ് റിവൈവൽ യൂ.എ.ഇ. സഭകളുടെ സംയുക്ത ആരാധനയിൽ പാസ്റ്റർ ബിജി അഞ്ചൽ വചന ശുശ്രൂഷ നിർവഹിക്കുന്നു.

ഫയർ ഓഫ് റിവൈവൽ സഭയുടെ എൽഡേഴ്‌സ് ബ്ര. ചെറിയാൻ എം. ചെറിയാൻ, ബ്ര. സുരേഷ് കുമാർ, ബ്ര. ജോഷുവ അലക്സാണ്ടർ, ബ്ര. സുജാതൻ നായർ മീറ്റിങ്ങുകളുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. മീറ്റിങ്ങുകളിൽ സംബന്ധിക്കുവാൻ താത്പര്യം ഉള്ളവർക്ക് യാത്രാ സൗകര്യം ആവശ്യമെങ്കിൽ വിളിക്കേണ്ട നമ്പർ – +971 58 644 9108. എന്ന് സഭയ്ക്ക് വേണ്ടി പബ്ലിസിറ്റി കൺവീനർ ബ്ര. ജെയ്സൺ ദാനി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.