യുഎഇ അജ്മാനിൽ ഫെയ്ത് പ്രയർ ഫെൽലോഷിപ്പ് സഭയുടെ പ്രവർത്തനം ആരംഭിച്ചു
അജ്മാൻ :യുഎഇ അജ്മാനിൽ ഫെയ്ത് പ്രയർ ഫെൽലോഷിപ്പ് സഭയുടെ പ്രവർത്തനം ആരംഭിച്ചു. 16/02/ 2025 അജ്‌മാൻ Falcon Tower ൽ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൾ IPC യുഎ റീജിയൻ PYPA പ്രസിഡന്റ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. അജ്മാനിലും ഷാർജയിലും പാർക്കുന്ന ദൈവമക്കൾക്ക് പകൽ ജോലി മുഖാന്തിരം ആരാധന നഷ്ടപ്പെട്ട് പോകുന്നവർക്കും ആരാധനയിൽ പങ്കെടുക്കുവാൻ തക്കവണ്ണം ഈ കുട്ടായ്മ വളരെ പ്രയോജന കരമാകുന്ന വിധത്തിൽ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 7:00 PM to 9:00 PM വരെ യാണ് ആരാധന നടത്തപ്പെടുന്നു. 2024 ഒക്ടോബർ മാസത്തിൽ Ras Al Khaimah St.Lukes chruch hall ൽ പ്രാർത്ഥിച്ച് ആരംഭിച്ച Faith Prayer Fellowship എന്ന പ്രവർത്തനം എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 7:30 pm to 9:30 pm വരെയാണ് ആരാധന നടത്തപ്പെടുന്നത്. Faith Prayer Fellowship എന്ന പ്രവർത്തനത്തിന്റെ രണ്ടാമത്തെ കൂട്ടായ്മയാണ് ഞായാറാഴ്ച അജ്മാനിൽ തുടക്കം കുറിച്ചത്. ഈ ആത്മീക ശുശ്രൂഷകൾക്ക് ഇവാ. ജോണി ജോൺ നേതൃത്വം നൽകുന്നു.
Comments are closed, but trackbacks and pingbacks are open.