ഐപിസി അയർലണ്ട്; ഇ യു റീജിയന്റെ റീജിയണൽ കോൺഫറൻസും ഓർഡിനേഷൻ സർവീസും മാർച്ച് 1ന്.
അയർലണ്ട് : ഐപിസി അയർലണ്ട് & ഇ യു റീജിയന്റെ റീജിയണൽ കോൺഫറൻസും ഓർഡിനേഷൻ സർവീസും മാർച്ച് 1 ന് ലവ് ഓഫ് ക്രൈസ്റ്റ് ഐപിസി ചർച്ചിന്റെ നേതൃത്വത്തിൽ ബാലിഡെഫ് കമ്മ്യൂണിറ്റി സെന്റർ വാട്ടർഫോർഡിൽ വച്ചു നടക്കുന്നു.
രാവിലെ 10 ന് ആരംഭിക്കുന്ന മീറ്റിംഗിൽ ഐപിസി അയർലണ്ട് & ഇയു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് എന്നിവർ പങ്കെടുക്കും.
Comments are closed, but trackbacks and pingbacks are open.