മൈസൂർ: ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററും മൈസൂർ യൂണിറ്റും ചേർന്നൊരുക്കുന്ന ദ്വിദിന കൺവൻഷൻ ബ്ലസ് മൈസൂറു 2025 ഇന്നും നാളെയും മൈസൂർ വെസ്ലി ഗ്വിൽഡ് ഹാളിൽ നടക്കും. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജെയ്മോൻ കെ. ബാബു ഉദ്ഘാടനം ചെയ്യും. ഇവാ. ദാനിയേൽ ഡേവിഡ് (ബാംഗ്ലൂർ) മുഖ്യാതിഥിയായിരിക്കും. പാസ്റ്റർമാരായ ടോബി സി. തോമസ് (ബാംഗ്ലൂർ), സജി നിലമ്പൂർ (ബാംഗ്ലൂർ), സി.റ്റി. ജോസഫ് (മൈസൂർ) എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ പ്രകാശ് ഹൽമാഡി, പാസ്റ്റർ ദാനിയേൽ നീലഗിരി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിനോടൊപ്പം മൈസൂർ യൂണിറ്റും കൺവൻഷന് നേതൃത്വം നൽകുന്നു. മൈസൂർ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകരെ ഈ യോഗങ്ങളിലേക്ക് പ്രതീക്ഷിക്കുന്നതായി മൈസൂർ യൂണിറ്റിന്റെ ഭാരവാഹികളായ പാസ്റ്റർ സി.റ്റി. ജോസഫ്, പാസ്റ്റർ ബാബു ഗീവർഗ്ഗീസ്, പാസ്റ്റർ സോളമൻ ജോൺ എന്നിവർ അറിയിച്ചു.



- Advertisement -


Comments are closed.