ഹെബ്രോൻ ഫെല്ലോഷിപ്പ് ആനുവൽ കോൺഫറൻസ്
ഹാലിഫാക്സ്(കാനഡ): ഹെബ്രോൻ സഭകളുടെ നാലാമത് ആനുവൽ കോൺഫറൻസും മ്യൂസിക് നൈറ്റും ഫെബ്രുവരി 16 ഞായറാഴ്ച ഹാലിഫാക്സിൽവെച്ച് നടത്തപ്പെടും. കാനഡയിലെ ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ വിവിധ പ്രാദേശിക സഭകളിൽ നിന്നുള്ള വിശ്വാസികളും സഭാശുശ്രൂഷകന്മാരും കോൺഫറൻസിൽ പങ്കെടുക്കും. പാസ്റ്റർ ചാർളി ജോസഫ് മുഖ്യസന്ദേശം നൽകും. പാസ്റ്റർ ഗിഫ്‌സൺ ദുരൈ മുഖ്യഅഥിതിയായിരിക്കും. മ്യൂസിക് നൈറ്റിനു പാസ്റ്റർ ഗിഫ്‌സൺ ദുരൈ നേതൃത്വം നൽകും. ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ ശുശ്രൂഷകന്മാരായ പാസ്റ്റർ റിഞ്ചോ രാജൻ, പാസ്റ്റർ സിജോ മാത്യു, പാസ്റ്റർ ആശിഷ് ജിയോ, ബ്രദർ അനുഗ്രഹ് ജിയോ എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.
ഹെബ്രോൻ ഫെല്ലോഷിപ്പ് യൂത്ത് മിനിസ്ട്രിയുടെയും സൺഡേസ്കൂൾ മിനിസ്ട്രിയുടെയും നേതൃത്വത്തിൽ പ്രത്യേക വർഷിപ്പ് സെഷൻ കോൺഫറൻസിൽ നടക്കും. ഹാലിഫാക്സിൽ നടക്കുന്ന പെന്തകോസ്ത് ആത്മീയസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത് എന്ന് പ്രോഗ്രാം കൺവീനർ ജോയൽ മാത്യു സ്റ്റീഫൻ അറിയിച്ചു. ഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് പവർ കോൺഫറൻസ്, ചെയിൻ പ്രയർ സർവീസ് എന്നിവ ആനുവൽ കോൺഫറൻസിന്റെ ഭാഗമായി നടക്കും എന്ന് അദ്ദേഹം അറിയിച്ചു. കോൺഫറൻസിന്റെ ഭാഗമായി നടക്കുന്ന ആത്മീയ പ്രോഗ്രാമുകൾക്ക് ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാർ നേതൃത്വം നൽക്കും. ബാരി, പി ഇ ഐലൻഡ്, കേപ്പ് ബ്രിട്ടൺ, ന്യൂ ബ്രൗൺസ്വിക്ക് എന്നിവിടങ്ങളിൽനിന്ന് വിശ്വാസികൾ പങ്കെടുക്കും.
Comments are closed, but trackbacks and pingbacks are open.