ഗിൽഗാൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച്, ഷാർജയുടെ ഇരുപതാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു

ഷാർജ. ഗിൽഗാൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച്, ഷാർജയുടെ ഇരുപതാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു. ഫെബ്രുവരി 9 നു ഷാർജ യൂണിയൻ ചർച്ചിൽ സഭാ പാസ്റ്റർ റെജി മാത്യു വിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് യുവജന വിഭാഗത്തിന്റെ മുൻ പ്രഡിഡന്റ് പാസ്റ്റർ ലിൻസൺ സാമൂവൽ (കോഴിക്കോട് )ലോഗോ പ്രകാശനം ചെയ്തത്. പാസ്റ്റർ റെജി മാത്യു ‘ദൈവ ശക്തിയിൽ ബലപ്പെടുക’ ഇരുപതാം വാർഷിക ചിന്തവിഷയമായിപ്രസിദ്ധപ്പെടുത്തുകയും സഭാ സെക്രട്ടറി ബ്രദർ സിജോ ജോർജ് പ്രവർത്തന വിശദീകരണം നടത്തുകയും ചെയ്തു.

ജോയിന്റ് സെക്രട്ടറി ബ്രദർ സ്റ്റീവിൻ സാം, ട്രെഷറർ ബ്രദർ ഫിന്നി വര്ഗീസ്, ബ്രദർ ജോൺ വര്ഗീസ്, ബ്രദർ ബൈജു കെ .ബി. , ബ്രദർ ജോസ് തങ്കച്ചൻ, ബ്രദർ എബ്രഹാം മാത്യു,ബ്രദർ. അജീഷ് കെ.സ്സ്, വാർഷിക
ജനറല്‍ കണ്‍‌വീനര്‍ ബിനോയ്‌ കുഞ്ഞുമോൻ എന്നിവര്‍ സംബന്ധിച്ചു. ഗിൽഗാൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച്‌ സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക് യൂ . എ .ഇ സെഷനിന്റെ ഭാഗമായി നിലകൊണ്ടു വരുന്നു .

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.