കവിത: ജീവൻ്റെ വൃക്ഷം = ജീവൻ്റെ അപ്പം | ജോമിറ്റ് ജോണി

ജീവൻ്റെ വൃക്ഷം = ജീവൻ്റെ അപ്പം

കേഴുന്നു ജീവൻ്റെ വൃക്ഷം
മുറിയുന്നു ജീവൻ്റെ അപ്പം

തിന്നരുതാതൊരു കായ്ഫലം
തിന്നാൻ മോഹിച്ച പാഴ്ജന്മം
എങ്കിലും, എൻ താതൻ
എന്നോടോതി,
തിന്നുക ജീവൻ്റെ അപ്പം

പാപ പരിഹാരമായി എൻ അകതാരിലായി
അലിയുമീ ജീവൻ്റെ അപ്പം
ഫലമേകുവാനായി കൃപയേകുവാനായി
കിളിർക്കുമീ ജീവൻ്റ വൃക്ഷം

പൂക്കുന്നു ജീവൻ്റെ വൃക്ഷം
കായ്ക്കുന്നു ജീവൻ്റെ അപ്പം

തിന്നരുതാതൊരു കായ്ഫലം
തിന്നാൻ മോഹിച്ച പാഴ്ജന്മം
എങ്കിലും, എൻ താതൻ
എന്നോടോതി,
തിന്നുക ജീവൻ്റെ അപ്പം

കനിവാർന്ന നാഥൻ പ്രിയനായ പുത്രൻ
പിടയുന്നു സത്യമാം ക്രൂശിൽ
അലിവാർന്ന രാജൻ തിരുരക്തമായി
പൊടിയുന്നു മുന്തിരി ചക്കിൽ

തൂങ്ങുന്നു ജീവൻ്റെ അപ്പം
താങ്ങുന്നു ജീവൻ്റെ വൃക്ഷം

തിന്നരുതാതൊരു കായ്ഫലം
തിന്നാൻ മോഹിച്ച പാഴ്ജന്മം
എങ്കിലും, എൻ താതൻ
എന്നോടോതി,
തിന്നുക ജീവൻ്റെ അപ്പം
തിന്നുക ജീവൻ്റെ അപ്പം

ജോമിറ്റ് ജോണി

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.