ദി പെന്തക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവെൻഷന് ബുധനാഴ്ച തുടക്കമാകും
കൺവെൻഷന് മുന്നോടിയായി സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ സുവിശേഷ റാലി നടന്നു
കൊട്ടാരക്കര : ദി പെന്തക്കോസ്ത്
മിഷൻ സാർവദേശീയ കൺവെൻഷന് പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള ടിപിഎം കൺവെൻഷൻ ഗ്രൗണ്ടിൽ ബുധനാഴ്ച തുടക്കമാകും. 16 ന് ഞായറാഴ്ച സമാപിക്കും. കൺവെൻഷനോടനുബന്ധിച്ച് സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ സുവിശേഷ
റാലി നടന്നു.ശുഭ്ര വസ്ത്ര ധാരികളായ അയിരക്കണക്കിന് ബാലികാബാലൻമാർ സ്തോത്ര മുഖരിതമായ അന്തരീക്ഷത്തിൽ റാലിയിൽ അണി ചേർന്നു.
കൺവെൻഷൻ മുന്നോടിയായി
ബുധനാഴ്ച സുവിശേഷ വിളംബര ജാഥ സെൻ്റർ ഫെയ്ത് ഹോമിൽ നിന്ന് ആരംഭിച്ച്ടൗൺ വഴി കൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും തുടർന്ന് പ്രാരംഭ ദിവസത്തെ കൺവെൻഷൻ യോഗം ആരംഭിക്കും.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം.വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 7ന് ബൈബിൾ ക്ലാസും 9.30ന് പൊതുയോഗവും
വൈകിട്ട് 3നും രാത്രി 10നും കാത്തിരിപ്പ് യോഗം എന്നിവയും നടക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ സ്നാന ശുശ്രൂഷ നടക്കും.
സമാപന ദിവസമായ16 ന് ഞായറാഴ്ച സംയുക്തസഭായോഗം,വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും.17 ന് രാവിലെ പുതിയ സഭാ ശുശ്രൂഷകരെ തെരഞ്ഞെടുക്കുന്ന പ്രത്യേക ശുശ്രൂഷയും നടക്കും. വിവിധ യോഗങ്ങളിൽ സീനിയർ സഭാ ശുശ്രൂഷകർ വചനപ്രഘോഷണം നടത്തും.വിവിധ മേഖലകളിൽ നിന്ന് കടന്നുവന്ന വിശ്വാസികൾ തങ്ങളുടെ അനുഭവസാക്ഷ്യം പങ്കുവയ്ക്കും. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു,ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസ്, അസോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം,സെൻ്റർ പാസ്റ്റർ വി. ജോർജുകുട്ടി എന്നിവർ നേതൃത്വം നൽകും.വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തെ വിവിധ മേഖലകളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
Comments are closed, but trackbacks and pingbacks are open.