വാഷിങ്ടൺ : നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡണ്ട് ട്രംപ്. ഇസ്രായേൽ ഹമാസ് സംഘർഷം ഗസ്സയെ വാസയോഗ്യം അല്ലാതെ ആക്കി. അവിടുത്തെ പുനർവികസനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അമേരിക്ക തീരുമാനിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഒത്തുള്ള വാർത്താസമ്മേളനത്തിൽ ആണ് ഈ പ്രഖ്യാപനം ഉണ്ടായതു. വൈറ്റ് ഹൌസിൽ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ ഈ പ്രഖ്യാപനം ദൂരവ്യാപകമായി നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതാനെന്നു അന്താരാഷ്ട്ര നിരീക്ഷകർ വീക്ഷിക്കുന്നു.
പാലസ്തീനികൾ എത്രയും പെട്ടെന്ന് അവിടം വിട്ടുപോകണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി ഒരു ലോകനേതാവുമായി നടത്തിയ കൂടികാഴ്ചയാണിത്. ഗസ്സ ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രം ആണ്. ഗസ്സയിൽ നിന്നും വെടിയേൽക്കാതെ കൊല്ലപ്പെടാതെ പോകുന്നതായിരിക്കും പലസ്തീൻക്കാർക്ക് നല്ലതു എന്ന് അദ്ദേഹം പറഞ്ഞു.നല്ല ഭവനങ്ങളിൽ പാർക്കാൻ പലസ്തീൻകാർക്കും കഴിയണം എന്നും കൂട്ടിച്ചേർത്തു. പലസ്തീൻക്കാരെ സ്വീകരിക്കാൻ ഈജിപ്തും യോർദ്ദാനും തയാറാകണം.
ട്രംപിന്റെ നേതൃത്വവും സമ്മർദ്ദവും ആണ് കാര്യങ്ങൾ എവിടെവരെയെത്തിക്കുവാൻ ഇസ്രയേലിനെ സഹായിച്ചത് എന്ന് നെതന്യാഹു പറഞ്ഞു. ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചകൾ അടുത്ത ആഴ്ച ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ട്രൂമ്പിന്റെ നിർദ്ദേശത്തെ ഹമാസ് തള്ളിക്കളഞ്ഞിട്ടുണ്ട്.
Comments are closed, but trackbacks and pingbacks are open.