ഫെബ്രുവരി 4 ലോക കാൻസർ ദിനം; അതിജീവനത്തിന്റെ മൂന്നാം വർഷത്തിൽ സഞ്ചരിക്കുന്നു ഫേബ ജെസ്റ്റിൻ
ഇന്നു ഫെബ്രുവരി 4 ലോക കാൻസർ ദിനം..
കാൻസർ എന്ന മാരക രോഗത്തെ പ്രത്യാശയോടെ അതിജീവിച്ച ഫേബ ജെസ്റ്റിൻ
കാൻസർ അതിജീവനത്തിന്റെ മൂന്നാം വർഷത്തിൽ സഞ്ചരിക്കുകയാണ് ഫേബ ജെസ്റ്റിൻ … ദൈവിക കരുതലിന്റെയും അത്ഭുതത്തിന്റെയും പ്രാർത്ഥനകളുടെ ജീവിതം ആണ് കൊട്ടാരക്കര സ്വദേശിയായ ഫേബയുടേത്..
പ്രതീക്ഷിക്കാത്ത സമയത്ത് വിളിക്കാതെ വന്ന അതിഥിയെ പോലെ കാൻസർ വന്നെത്തി. ജീവിതത്തിൽ വിവാഹം എന്ന സ്വപ്നം അസ്തമിച്ചപ്പോൾ കാൻസർ എന്ന രോഗം ആണെന്ന് അറിഞ്ഞിട്ടും ഒപ്പം ചേർത്ത് നിർത്തിയ അനുഗ്രഹീതനായ ജീവിത പങ്കാളി ജെസ്റ്റിൻ …ഇതിൽ എല്ലാം അപ്പുറം ഒരു കുഞ്ഞ് എന്ന ഞങ്ങളുടെ വലിയ ഒരു ആഗ്രഹം ഒരുപാടു അകലെ ആയിരുന്നു … ഇത്രേം കൂടിയ കീമോ എടുത്തതുകൊണ്ട് 5 വർഷത്തിൽ അധികം സമയം വേണ്ടി വരും ഒരു കുഞ്ഞ് ഉണ്ടാകാൻ എന്ന് മെഡിക്കൽ സയൻസ് വിധിയെഴുതി.
എന്നാൽ ദൈവ ഇഷ്ടം അങ്ങനെ അല്ലായിരുന്നു.ചികിൽസ കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ അത്ഭുതം എന്നപോലെ ഒരു കുഞ്ഞു ജീവൻ എന്റെ ഉള്ളിൽ ഉണ്ടന്ന് അറിഞ്ഞു … ഇന്ന് കാൻസർ എന്ന മാരക രോഗത്തെ അതിജീവിച്ച അമ്മയുടെ മകനായി ഒരു കുഞ്ഞ് ജയ്ഡൻ ഇന്ന് അവരോടോപ്പം….
പിന്നിട്ട വഴികളിൽ സുഹൃത്തുക്കൾ ആയി കുറെ കാൻസർ അതിജീവിച്ച കൂട്ടുകാരെ ലഭിച്ചു. അതിൽ പലരും വർഷങ്ങൾങ്ങൾക്ക് ഇടയിൽ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു … “നിങ്ങൾക്ക് ഒരു നല്ല രോഗശമനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, അതിനായി പരിശ്രമിക്കുക. കാര്യങ്ങൾ മാറ്റിവെക്കാതിരിക്കാൻ ശ്രമിക്കുക. കാൻസർ നിങ്ങളുടെ മുഴുവൻ ജീവിതമാകാതിരിക്കാൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക.
ഇന്ന് നമ്മൾ അനുഭവിക്കുന്ന എന്ത് രോഗങ്ങൾ ആകട്ടെ പ്രയാസങ്ങൾ ആകട്ടെ എല്ലാത്തിലും ദൈവത്തെ മുറുകെ പിടിച്ചു ആത്മവിശ്വാസത്തോടെ അതിനെ എല്ലാം അതിജീവിക്കാൻ സാധിക്കട്ടെ ” ഫേബ തനിക്ക് ലഭിച്ച ദൈവീക വിടുതലിന്റെ അനുഭവം കുടുംബത്തോടോപ്പം നന്ദിയോടെ ഓർക്കുകയാണ്
Comments are closed, but trackbacks and pingbacks are open.