ഏദൻ വർഗീസ് ബിനു (10) അക്കരെ നാട്ടിൽ
കുവൈറ്റ്: കുവൈറ്റ് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകാംഗങ്ങളായ തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ബിനു പി. വർഗീസിന്റെയും (അൽ അഹ്‌ലിയ സ്വിച്ച് ഗിയർ കമ്പനി) മഞ്ചുവിന്റേയും (മിനിസ്ട്രി ഓഫ് ഹെൽത്ത്) മകൻ മാസ്റ്റർ. ഏദൻ വർഗീസ് ബിനു (10 വയസ്) കർത്താവിൽ നിദ്രപ്രാപിച്ചു.
കല്ലുങ്കൽ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് ദേവാലയമാണ് മാതൃഇടവക. കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്ക്കാരം പിന്നീട് മാതൃ ഇടവകയായ കല്ലുങ്കൽ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ നടത്തപ്പെടും.
Comments are closed, but trackbacks and pingbacks are open.