കനകമ്മ (62 ) അക്കരെ നാട്ടിൽ
തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കലേഷിന്റെ മാതാവും കായംകുളം പട്ടോളി മാർക്കറ്റ് കമലേഷ് ഭവനിൽ പി.വി.സോമന്റെ ഭാര്യ കനകമ്മ (62 ) നിത്യതയിൽ ചേർക്കപ്പെട്ടു.
ശ്വാസകോശ സംബന്ധമായ രോഗത്തിന് ദീർഘ നാളുകൾ ചികിത്സയിലായിരുന്നു. 19 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിയ്ക്ക് പയറ്റു വിള ഐ.പി.സി. ഹെബ്രോൻ ചർച്ചിൽ വച്ച് ഐ.പി.സി. തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ ശുശ്രൂഷ നടക്കും. തുടർന്ന് മൃതശരീരം കായംകുളത്തേക്ക് കൊണ്ടുപോകയും 20 തിങ്കളാഴ്ച രാവിലെ 8ന് ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം 9 മണി മുതൽ ആലപ്പുഴ വെസ്റ്റ് സെന്റർ മുതുകുളം ഐ.പി.സി. ചർച്ചിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 12 മണിക്ക് കാർത്തികപള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: സോഫി സോമൻ, പാസ്റ്റർ കലേഷ് സോമൻ
മരുമക്കൾ: സിന്ധു, മേഴ്സി
Comments are closed, but trackbacks and pingbacks are open.