ബ്ലെസ്സ്‌ ഓസ്ട്രേലിയ പ്രയർ ലൈൻ

ഓസ്ട്രേലിയ: പൊതുജനങ്ങൾക്ക് വിളിക്കുവാനും തങ്ങളുടെ പ്രാർത്ഥന ആവശ്യങ്ങൾ അറിയിക്കുവാനുമായി ബ്ലെസ്സ്‌ ഓസ്ട്രേലിയ ഒരു പ്രയർ ലൈൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ബ്ലെസ്സ്‌ ഓസ്‌ട്രേലിയക്ക് ദിനവും സൂമിൽ ആവശ്യക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുവാനായി ഒരു പ്രത്യേക ടീം തന്നെയുണ്ട്.

നിങ്ങൾക്കോ നിങ്ങൾ അറിയുന്നവർക്കോ പ്രാർത്ഥന ആവശ്യങ്ങളുണ്ടെങ്കിൽ ദയവായി 1800-00-BLESS നമ്പറിൽ വിളിക്കുകയോ ഈ നമ്പർ പങ്കിടുകയോ ചെയ്യുക, നിങ്ങളുടെ കോൾ സ്വീകരിക്കുവാനും പ്രാർത്ഥിക്കുവാനുമായി ഞങ്ങളിൽ ആരെങ്കിലും ഒരാൾ ഉണ്ടായിരിക്കുന്നതായിരിക്കും.
പ്രാർത്ഥനയുടെ ശക്തിയെ മനസ്സിലാക്കുകയും ഞങ്ങളുടെ പ്രാർത്ഥന ടീമിൽ ചേർന്ന് രാജ്യത്തിന് വേണ്ടി മധ്യസ്ഥത അണയ്ക്കുവാനുമായി വ്യക്തികളെ ഞങ്ങൾ അന്വേഷിക്കുന്നു. നിങ്ങൾ പ്രാർത്ഥിച്ചു ഒരു മാറ്റം വരുത്തുവാൻ വാഞ്ചയുള്ളവരാണെങ്കിൽ നിങ്ങളെ ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

പ്രാർത്ഥന എപ്പോഴും ബ്ലെസ്സ്‌ ഓസ്ട്രേലിയ പ്രസ്ഥാനത്തിന്റെ മൂലക്കല്ലായിരുന്നു. ഈ ഒരു കൂട്ടായ പ്രതിബദ്ധതയിലൂടെയാണ് ഓസ്‌ട്രേലിയയുടെ ആത്മീയ അന്തരീക്ഷത്തെ നല്ല രീതിയിൽ സ്വാധീനിക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുള്ളത്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.