ദൈവസഭ ലോകമനുഷ്യരെയും പ്രാകൃത മനുഷ്യരെയും തിരിച്ചറിയണം: പാസ്റ്റർ ഇ. ജെ. ജോൺസൺ

ചർച്ച് ഓഫാ​ ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് ജനറൽ കൺവൻഷന് അനു​ഗ്രഹീത തുടക്കം

ബാം​ഗ്ലൂർ: ദൈവസഭ ലോകമനുഷ്യരെയും പ്രാകൃത മനുഷ്യരെയും തിരിച്ചറിയണമെന്ന് ചര്ച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ. ജെ. ജോൺസൺ പ്രസ്താവിച്ചു. ദൈവസഭാ കർണ്ണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ഉ​ദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ പ്രസം​ഗിച്ചു.
വരും ദിവസങ്ങളിൽ പാസ്റ്റർമാരായ സി സി തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്), ബെനിസൺ മത്തായി (നോർത്ത് റീജിയൺ ഓവർസിയർ) ഷിബു തോമസ് (ഒക്കലഹോമ) ,അനീഷ് ഏലപ്പാറ , സണ്ണി താഴാംപള്ളം, സ്റ്റീഫൻ ബെഞ്ചമിൻ (ന്യൂയൊർക്ക്), എബ്രഹാം തോമസ് (ഓസ്റ്റിൻ) എന്നിവർ പ്രസംഗിക്കും.
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയറിനോടൊപ്പം ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശ്രുശ്രുഷ നിർവഹിക്കുന്നു.


ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ ഉണ്ടായിരിക്കും. വെള്ളി രാവിലെ 9 ന് ശുശ്രൂഷക സമ്മേളനം, ശനി രാവിലെ 9 ന് സൺഡേ സ്കൂൾ, വൈ.പി.ഇ, ലേഡീസ് മിനിസ്ട്രീസ് തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻ്റുകളുടെയും സംയുക്ത സമ്മേളനം,
ഞായർ രാവിലെ 8.30 ന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.
ജനറൽ കൺവീനർ പാസ്റ്റർ ഇ.ജെ.ജോൺസൺ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജെയ്മോൻ കെ.ബാബു, ബ്രദർ ബെൻസൺ ചാക്കോ എന്നിവരോടൊപ്പം കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി പാസ്റ്റർമാരും വിശ്വാസികളും വിവിധ സെക്ഷൻ്റെ കൺവീനർമാരായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading