ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) യുടെ ഇരുപതാമത് വാർഷിക കൺവൻഷനു അനുഗ്രഹീത സമാപനം

KE NEWS DESK

വാർത്ത: ബ്ലസൻ ഇടയാറന്മുള

ദോഹ : ദൈവമക്കൾ നിത്യത മനസ്സിൽ ധ്യാനിച്ച് കൊണ്ട്‌ കർത്താവിനോടു കൂടെ നടക്കാൻ ദൃഢനി​ശ്ചയം ഉള്ളവർ ആയിരിക്കണം എന്ന് പാസ്റ്റർ അനീഷ് ഏലപ്പാറ. ഖത്തറിലെ പതിനേഴു പെന്തകൊസ്തു സഭകളുടെ സംയുക്ത സംഘടനായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) യുടെ ഇരുപതാമത് വാർഷിക കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലെ അബുഹമൂറിലെ ഐഡിസിസി അങ്കണത്തിൽ ക്രമീകരിക്കപ്പെട്ട ടെന്റിൽ ജനുവരി 8മുതൽ10 വരെ ആണ് കൺവെൻഷൻ നടന്നത്.

ഉദ്‌ഘാടന യോഗത്തിൽ QMPC പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പെന്തക്കോസ്ത് സമൂഹം പിതാക്കന്മാർ പിന്തുടർന്ന ഐക്യതയ്ക്കും ഉപദേശ സത്യങ്ങൾക്കും പ്രാധാന്യം നൽകി തലമുറകൾക്ക് മാതൃകയായി മടങ്ങിവരണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പാസ്റ്റർ സന്തോഷ് തോമസ് ഓർമ്മിപ്പിച്ചു . വെള്ളിയാഴ്ച രാവിലെ നടന്ന സമാപന യോഗത്തിൽ 17 സഭകൾ ചേർന്നുള്ള പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടന്നു. ദോഹയിലെ വിവിധ ദൈവസഭകളോടുള്ള ബന്ധത്തിൽ ദീർഘകാലം ശുശ്രൂഷകൾ ചെയ്ത സീനിയർ പാസ്റ്ററുമാരായ പാസ്റ്റർ എൻ . ഒ. ഇടുക്കുള, പാസ്റ്റർ എം. ബി സോമൻ , പാസ്റ്റർ കുര്യൻ സാമുൽ, പാസ്റ്റർ പി എം. ജോർജ്, പാസ്റ്റർ റെജി കുരിയൻ എബ്രഹാം, പാസ്റ്റർ കെ കോശി, പാസ്റ്റർ ജേക്കബ് ജോൺ, പരേതനായ പാസ്റ്റർ തോമസ് എബ്രഹാം കൂടാതെ ബ്രദർ അടപ്പനാം കണ്ടത്തിൽ സാം തോമസ് എന്നിവരെ യോഗത്തിൽ ആദരിച്ചു.QMPC ഇരുപതാം വാർഷികത്തിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീയർ പാസ്റ്റർ അനീഷ് ഏലപ്പാറ പ്രകാശനം ചെയ്തു. പാസ്റ്റർ ബിനു തോമസ് ആദരിക്കപ്പെട്ട പ്രിയപ്പെട്ടവരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. പ്രസ്തുത യോഗത്തിൽ സുവനീയർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഏബ്രഹാം കൊണ്ടാഴി, കെ ബി .ഐസക് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. പൊതു ആരാധനയിൽ പാസ്റ്റർ കെ.എം സാംകുട്ടി സങ്കീർത്തന ധ്യാന ചിന്ത നൽകുകയും പാസ്റ്റർ പി കെ ജോൺസൺ ക്രിസ്തുവിൻറെ കഷ്ടാനുഭവ സന്ദേശവും പങ്കുവെച്ചു. പാസ്റ്റർ കുര്യൻ സാമുവൽ തിരുവത്താഴ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

അനുഗ്രഹീത ഗായകൻ പാസ്റ്റർ ലോർഡ്‌സൺ ആൻറണി QMPC ഗായക സംഘത്തോടൊപ്പം ആരാധനക്ക് നേതൃത്വം നൽകി . പാസ്റ്റർ സാം റ്റി ജോർജും, ബ്രദർ ഷെറിൻ ബോസുമാണ് ഈ വർഷത്തെ QMPC ഗായക സംഘത്തിന് നേതൃത്വം നൽകിയത്. പാസ്റ്റർ ജോസ് ബേബി, മാത്യു പി മത്തായി, ഷിബു മാത്യു, ജോർജ് മാത്യൂ, ബൈജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വോളണ്ടിയേഴ്സ്, മീഡിയ ടീം കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി ഏറെ പ്രശംസനീയമാംവിധം പ്രവർത്തിച്ചു. QMPC സെക്രട്ടറി മാത്യു പി മത്തായി കൃതജ്ഞത രേഖപ്പെടുത്തി.QMPC സീനിയർ ശുശ്രുഷകനും, ഐപിസി ഖത്തർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എൻ .ഒ ഇടുക്കുളയുടെ പ്രാർത്ഥന ആശിർവാദത്തോടെ യോഗം സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.