പിവൈപിഎ ബഹറിൻ റീജിയൻ താലന്തുഷോയും സമ്മാനദാനവും നടന്നു.

മനാമ: പി വൈ പി എ ബഹറിൻ റീജിയൻ നേതൃത്വത്തിൽ താലന്തുഷോയും സമ്മാനദാനവും നടന്നു. താലന്തുകളെ വളർത്തി എടുക്കുക എന്ന ലക്ഷത്തോടെ ഡിസംബർ 16ന് ബഹറിനിൽ ഉള്ള കുഞ്ഞുങ്ങളുടെ താലന്തു പരിശോധന സംഘടിപ്പിക്കുകയും അതിൽ വിജയിച്ച കുഞ്ഞുങ്ങൾക്കും സഭകൾക്കുമുളള സമ്മാനങ്ങൾ ഐ പി സി ബെഥേൽ വില്ലയിൽ വെച്ചു നടന്ന താലന്തു ഷോയിൽ വെച്ചു നൽകി. ഐപിസി ബഹ്‌റൈൻ ഒന്നാം സ്ഥാനവും, ഐപിസി ഇമ്മാനുവേൽ രണ്ടാം സ്ഥാനവും, ഐപിസി ബെഥേസ്ത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐപിസി ബഹറിൻ റീജിയൻ പ്രസിഡന്റ്, സെക്രട്ടറി മറ്റു സഭ കർത്തൃദാസന്മാർ സന്നിഹർ ആയിരുന്നു. പി വൈ പി എ ബഹ്റിൻ റീജിയൻ കമ്മിറ്റി മീറ്റിംഗിന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.