യു എ ഇ റീജിയൻ ശാരോൻ സണ്ടേസ്കൂൾ ഫൈനൽ എക്സാം ഇന്ന്

യു എ ഇ: ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ യു എ ഇ റീജിയൻ 2024 ലെ ഫൈനൽ എക്സാം ജനുവരി 4 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. റീജിയനിലെ 10 സണ്ടേസ്കൂൾ യൂണിറ്റുകളിൽ നിന്നുള്ള 160 ൽ പരം വിദ്യാർത്ഥികൾ 8 എക്സാം സെൻ്ററുകളിലായി പരീക്ഷയെഴുതും. തിരഞ്ഞെടുക്കപ്പെട്ട 16 ഇൻവിജിലേറ്റേഴ്സ് എക്സാം സെൻ്ററുകളുടെ ചുമതല വഹിക്കും. പാസ്റ്റർ ബ്ലസൻ ജോർജ് (റീജിയൻ സണ്ടേസ്കൂൾ ഡയറക്ടർ),ബ്ലസൻ ലൂക്കോസ് (സെക്രട്ടറി), ജോമോൻ ബേബിക്കുട്ടി (ട്രഷറർ),എബി മാത്യു (എക്സാം കൺട്രോളർ), റോക്കി സാം (ജനറൽ കോർഡിനേറ്റർ), സാം മത്തായി (കമ്മറ്റി അംഗം) എന്നിവരടങ്ങിയ എക്സിക്യുട്ടീവ് കമ്മറ്റി എക്സാം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത : ബ്ലസൻ ജോർജ്

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.