ക്രൂശിലെ സ്നേഹം | പാസ്റ്റർ അനിൽ കെ സാം, ഹൈദരാബാദ്
ഏകനായ് തീർന്നു ഞാൻ ആരുമില്ലെന്നെയോ –
ന്നോരത്തണച്ചൊരു വാക്കിനാൽ താങ്ങുവാൻ
കൂരിരുൾ തിങ്ങുന്ന പാപവും പേറി ഞാൻ
വീണതോ ലോകത്തിൻ നെഞ്ചകം തന്നിലായ്
കണ്ടു ഞാൻ ചുറ്റിലും ദാർഷ്ട്യ മുഖങ്ങളെ
കേട്ടു ഞാൻ നിന്ദ പരിഹാസമാം വാക്കുകൾ
കണ്ടു ഞാനന്ധകാരത്തിൻ കഠിനമാം
നൊമ്പരമേറുന്ന പോയ്‌മുഖങ്ങൾ മാത്രം
എത്ര നാൾ കേട്ടു ഞാൻ സത്യസുവിശേഷ
മത്രയും നിന്ദിച്ചു തള്ളിയതോർക്കുകിൽ
പിന്നേയും സ്നേഹിച്ച നാഥന്റെയാത്മാവ
തെന്നുള്ളിൽ മന്ത്രിച്ചു തള്ളില്ല നിന്നെ ഞാൻ
ചാരത്തണഞ്ഞ തൻ ആത്മാവതെന്നോട്
ദൂരത്തായ് ചൂണ്ടി പറഞ്ഞു നീ നോക്കുക
കാണുന്നുവോ ക്രൂശിൽ നാഥൻ നിനക്കായി
ചാകുന്നു നിൻ പാപ ഭാരവും പേറി താൻ
ആരുമില്ലെന്ന് നീ ചൊല്ലുന്നുവോ തവ
സ്നേഹം തുളുമ്പുന്ന കാൽവരി ക്രൂശതിൽ
പാരം കനിഞ്ഞവൻ ചൊല്ലുന്നു സാന്ത്വനം
ഭാരപ്പെടേണ്ട ഞാൻ കൂടെയുണ്ടെപ്പോഴും
കണ്ടു ഞാൻ ദൂരത്തായ് കാൽവരി ദർശനം
കേട്ടു ഞാൻ സ്നേഹത്തിൻ സാന്ത്വന ശബ്ദവും
തൊട്ടവൻ ഹൃത്തിനെ മന്ത്രിച്ചു മോദമായ്
കണ്ടുവോ നീയെന്റെ ക്രൂശിലെ സ്നേഹത്തെ..
Comments are closed, but trackbacks and pingbacks are open.