സഹായത്തിനും പ്രാർത്ഥനയ്ക്കും

ദീർഘ വർഷങ്ങളായി കാസറഗോഡ് ജില്ലയിലെ എണ്ണപ്പാറയിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന ന്യൂ ഇന്ത്യാ ദൈവസഭാ ശുശ്രൂഷകൻ Pr. PM Narayanan ചില ആഴ്ചകളായി ശാരീരിക അസുഖത്താൽ പ്രയാസം അനുഭവിക്കുന്ന വിവരം ഇതിനോടകം നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. ചികിത്സ തുടർന്നുകൊണ്ടിരിക്കുന്നു.വിദഗ്ദമായ ചികിത്സയ്ക്കായ് ഈ വരുന്ന ചൊവ്വാഴ്ച മംഗലാപുരം ഫാദർമുള്ളർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുവാൻ പോകാനിരിക്കുകയാണ്. ഇപ്പോൾ നിലവിൽ ശരീരത്തിൽ നേരിടുന്ന പ്രയാസം കരളിലുള്ള രക്തകുഴലുകൾ ബ്ലോക്കാണ്. ബ്ലോക്ക് ആകുവാനുള്ള കാരണം,അതിൽ ക്യാൻസർ സെല്ലുകൾ വളർന്നു ട്യൂമർ രൂപപ്പെട്ടിരിക്കുകയാണ്. കരളിൽ ആയത് കൊണ്ട് അത് എത്രയും വേഗത്തിൽ കരിയിച്ചു കളയേണ്ടതാണെന്ന് പറഞ്ഞിരിക്കുന്നു.അതിന് വേണ്ടി ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത് cTACE എന്ന Procedure ചെയ്യാനാണ്.'(Transarterial chemoembolization) ഇത് ചെയ്യാനായ് മാത്രം  4-5 ലക്ഷം ആകും.മറ്റ് ഇതര ആശുപത്രി ചിലവുകൾ അടക്കം 6 ലക്ഷത്തോളം രൂപ ഉണ്ടെങ്കിൽ മാത്രമേ ഈ ചികിത്സ വിജയകരമായി നടത്താൻ സാധിക്കുകയുള്ളൂ. നിർധനരായ കുടുംബത്തെ സംബന്ധിച്ച് ഇത്രയും വലിയ തുക കണ്ടെത്താൻ പ്രയാസമായതിനാൽ എത്രയും വേഗത്തിൽ ചികിത്സയ്ക്ക് ആവശ്യമായ തുക ലഭിക്കേണം.  പാസ്റ്ററുടെ തുടർ ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുവാനായുള്ള ഈ  ഉദ്യമത്തിൽ പങ്കാളികളായി  സഹായഹസ്തം നീട്ടുവാൻ ദൈവനാമത്തിൽ വിനീതമായി അഭ്യർത്ഥിക്കുന്നു.

NARAYANAN PM
ACCOUNT NUMBER 13460100094086
IFSC:FDRL0001346
FEDERAL BANK
BRANCH : KANHANGAD
GPAY:9446771895
contact Number’s
BALAN CM 6238194801
WILSON PASTOR 8595822723
NEETHU 7012612272

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.