ജെറാൾഡ് ജോസഫിന് കെ.ടി.എം.സി.സി യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതത്തിനുശേഷം കാനഡയിലേക്ക് പോകുന്ന കുവൈ ത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം. സി.സി) ജോയന്റ് സെക്രട്ടറി ജെറാൾഡ് ജോസഫിന് കെ.ടി.എം. സി.സി യാത്രയയപ്പ് നൽകി.

News Middle Advt Banner

എൻ.ഇ.സി.കെ പള്ളിയിൽ സംഘ ടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻ്റ് വിനോദ് കുര്യൻ അധ്യക്ഷത വഹിച്ചു.

സജു വാഴയിൽ തോമസ് യാത്രയപ്പ് യോഗം നിയന്ത്രിച്ചു. റോയികെ.യോഹന്നാൻ, അജോഷ് മാത്യു, വർഗീസ് മാത്യു, ഷിബു വി. സാം, റെജു ഡാനിയേൽ ജോൺ, ബോബി കുര്യൻ, ബിജു ഫിലിപ്, രാജു ചണ്ണപ്പേട്ട, ബിജോ കെ.ഈ ശോ, ജേക്കബ് മാമൻ, ജോയ് മാത്യു എന്നിവർ ആശംസ അറിയി ച്ചു. പാസ്റ്റർ ജോസ് തോമസ് അ നുഗ്രഹ പ്രഭാഷണം നടത്തി.

ജെറാൾഡ് ജോസഫ് മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ഷിജോ തോമസ് സ്വാഗതവും ജീസ് ജോർജ് ചെറിയാൻ നന്ദിയും പറഞ്ഞു. കെ.ടി.എം.സി.സി ഉപഹാരം യോഗത്തിൽ ജെറാൾഡ് ജോസഫിന് കൈമാറി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading