ഐപിസി മംഗലാപുരം തീരദേശ സെന്റർ കൺവെൻഷൻ ആരംഭിച്ചു
മംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവ സഭ (ഐപിസി ) മംഗളൂരു തീരദേശ സെന്റർ വാർഷിക കൺവെൻഷൻ മംഗളൂരു ഐപിസി ശാലോം ഹാളിൽ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ വിജു ഐ.മാത്യു അധ്യക്ഷനായിരുന്നു.
കർണാടക ഐപിസി വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യൂ , പാസ്റ്റർ അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.
കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.
ശനിയാഴ്ച രാവിലെ 10.30 ന് ഉണർവ് യോഗം ഉച്ചയ്ക്ക് 2 ന് പി.വൈ.പി.എ, സൺഡേസ്ക്കൂൾ , സഹോദരീ സമാജം സമ്മേളനം ,വൈകിട്ട് 6 മുതൽ നടക്കുന്ന സുവിശേഷ യോഗത്തോടെ കൺവെൻഷൻ സമാപിക്കും.
കൺവെൻഷൻ ജനറൽ കൺവീനറായി പാസ്റ്റർ വിജു ഐ.മാത്യു, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോബ് ജോൺ എന്നിവർ നേതൃത്വം നൽകുന്നു.
Photo Caption: ഐപിസി മംഗളൂരു തീരദേശ സെന്റർ വാർഷിക കൺവെൻഷൻ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
Comments are closed, but trackbacks and pingbacks are open.