ഐ പി സി എബനേസർ അജ്മാന്റെയും, ഐ പി സി ഹെബ്രോൻ ഉം അൽ ഖുവൈൻന്റെയും നാലാമത് സംയുക്ത വാർഷിക കൺവെൻഷൻ നവംബർ 28 മുതൽ

അജ്‌മാൻ: ഐ .പി സി എബനേസർ അജ്മാന്റെയും, ഐ പി സി ഹെബ്രോൻ ഉം അൽ ഖുവൈൻന്റെയും 4മത് സംയുക്ത വാർഷിക കൺവെൻഷൻ നവംബർ 28 മുതൽ 30 വരെ നടത്തപ്പെടും. 28 നു വൈകിട്ട് 7:30 മുതൽ ഉം അൽ ഖുവൈൻ ചർച്ച് ഹാളിൽ വച്ചും : 29,30 തീയതികളിൽ വൈകിട്ട് 7:30 മുതൽ അജ്‌മാൻ ലുലു ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള ബ്ലൂമിഗ്ടൺ അക്കാദമി ഓഡിറ്റോറിയത്തിൽ വച്ചും, പ്രസ്‌തുത കൺവെൻഷൻ നടക്കും. ഡിസംബർ 1ന് ഉം അൽ ഖുവൈൻ ചർച്ചിൽ വച്ചു നടക്കുന്ന സംയുക്ത ആരാധനയോടു കൂടെ സമാപനം കുറിക്കും. റവ.ഡോ. ജോൺസൻ ഡാനിയേൽ , റവ. ഡോ വിൽ‌സൺ ജോസഫ്, റവ. ഡോ: അലക്സ് ജോൺ എന്നിവർ , “എഴുന്നേറ്റ് പണിയുക” എന്ന “തീം”മിൽ അധിഷ്ഠിതമായി വചനം ശിശ്രുഷിക്കും. പാസ്റ്റർ തോമസ് ജോൺ മീറ്റിംങ്ങുകൾക്കും , ചർച്ച് ക്വയർ ആരാധനയ്ക്കും നേതൃത്വം നൽകും. ഇവാ. ജോണി ജോൺ , കുഞ്ഞുമോൻ , ജിജോ , ജോബി എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷന് വേണ്ട വിപുലമായ ക്രമികരണങ്ങൾ നടന്നു വരുന്നു .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.