വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരാചരണം: സബ് റീജൻതല ഉദ്ഘാടനം കരിക്കത്ത് നടന്നു
കൊട്ടാരക്കര: വൈഎംസിഎ – വൈഡബ്ള്യൂസിഎ അഖില ലോക പ്രാർത്ഥനാ വാരാചരണത്തിന് കൊല്ലം ജില്ലയിലെ അറുപതിൽപരം യൂണീറ്റുകളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ തുടക്കം.
പുനലൂർ സബ് റീജിയൻതല ഉദ്ഘാടനം
കരിക്കം വൈഎംസിഎയുടെ ആതിഥേയത്വത്തിൽ ഐപ്പള്ളൂർ സെൻ്റ് ജോർജ്
ശാലേം ഓർത്തഡോക്സ് പള്ളിയിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
മാർത്തോമ്മാ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേൽ ഉദ്ഘാടനം ചെയ്തു.ദൈവിക ക്രമത്തിലേക്ക് നാം ജീവിതം വിധേയപ്പെടുത്തുമ്പോൾ സമ്പൂർണ്ണ സമാധാനം കൈവരിക്കാനാകുമെന്നും
ഭൂമിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കാൻ മനുഷ്യന്റെ മനോഭാവമാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇടവക വികാരി ഫാ.എബി രാജു അധ്യക്ഷത വഹിച്ചു.
വൈഎംസിഎ മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി,
പുനലൂർ സബ് റീജൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു, ഡോ. ഏബ്രഹാം കരിക്കം, മാത്യു വർഗ്ഗീസ്, ജേക്കബ് മാത്യു കുരാക്കാരൻ ,തോമസ് ജോർജ്,പിഎംജി കുരാക്കാരൻ, എം.തോമസ്, കെ.ജി. മത്തായികുട്ടി, പി.വൈ.തോമസ്, ബാബു ഉമ്മൻ. പി.ജോൺ എന്നിവർ പ്രസംഗിച്ചു.”വിശ്വാസയാത്ര പ്രപഞ്ചത്തിലൂടെ” എന്നതാണു വൈഎംസിഎ _വൈഡബ്ള്യൂ സിഎ ലോകകൂട്ടായ്മയുടെ ഈവർഷത്തെ ചിന്താവിഷയം.
Comments are closed, but trackbacks and pingbacks are open.