ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ ദ്വിദിന കൺവൻഷന് അനുഗ്രഹീത തുടക്കം
മസ്കറ്റ് : പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്ന ഒമാൻ ചാപ്റ്റർ കൺവൻഷന് അനുഗ്രഹീത തുടക്കമായി. ഒക്ടോബർ 28 തിങ്കൾ വൈകിട്ട് 8 മണിയ്ക്ക് യോഗം ആരംഭിച്ചു.
എബി ജോണിന്റെ നേതൃത്വത്തിലുള്ള സംഗീത വിഭാഗം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. യോഹന്നാന്റെ സുവിശേഷം ആസ്പദമാക്കി മുഖ്യപ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ദൈവവചന സന്ദേശം നൽകി.
ചാപ്റ്റർ പ്രസിഡന്റ് തോമസ് ഫിലിപ്പ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ലുലു റ്റി ജോൺ സ്വാഗതം പറഞ്ഞു. “വയനാടിന് ഒരു കൈത്താങ്ങൽ” പദ്ധതിയുടെ ഭാഗമായി ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വീഡിയോ അവതരണം ഏറെ ശ്രദ്ധേയമായി. ക്രൈസ്തവ എഴുത്തുപുര ആഗോള പ്രവർത്തനരീതികളും ഘടനയും കൺവൻഷൻ വേദിയിൽ അവതരിപ്പിച്ചു.
ഒമാനിലെ വിവിധ ശുശ്രൂഷകന്മാരും വിശ്വാസികളുമടക്കം നിരവധിപേർ കൺവൻഷന്റെ ഭാഗമായി. ക്രൈസ്തവ എഴുത്തുപുരയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ കൺവൻഷൻ നേരിട്ട് സംപ്രേഷണം ചെയ്തു. കൺവൻഷൻ ഇന്ന് സമാപിക്കും.
Comments are closed, but trackbacks and pingbacks are open.