ഒയാസിസ് യുവജനക്യാമ്പുകൾ നടന്നു

പശ്ചിമ ബംഗാൾ: ഒയാസിസ് മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബറിൽ പശ്ചിമ ബംഗാളിലെ ഖരക്പൂർ ഒയാസിസ് ക്യാമ്പസ്, ബർദ്ധമാൻ, നാരായണൻഗഡ് എന്നിവിടങ്ങളിൽ യുവജനക്യാമ്പുകൾ നടന്നു. “മനസ്സ് പുതുക്കുക” (Renewal of Mind-റോമർ 12:2) എന്നതായിരുന്നു ക്യാമ്പ് തീം.

ദൈവം ഉണ്ടോ? (Is there a God?), പാപം(Sin), യുവജന പ്രശ്നങ്ങൾ (Teen Issues), രക്ഷ (Salvation), സ്നാനം(Water Baptism), ശിഷ്യത്വം (Discipleship) എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളെ കൂടാതെ കാത്തിരിപ്പുയോഗവും മിഷൻ ചലഞ്ച് സെഷനും നടന്നു. 440 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ ക്രിസ്തുവിലുള്ള പുതുജീവിതം നയിക്കാൻ എല്ലാവരും തങ്ങളെ സമർപ്പിച്ചു.
21 വിദ്യാർത്ഥികൾ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചു. 44 വിദ്യാർത്ഥികൾ പൂർണസമയ സുവിശേഷവേലയ്ക്കായി സമർപ്പിച്ചു. 15 വിദ്യാർത്ഥികൾ രോഗസൗഖ്യം പ്രാപിച്ചു.

ജോൺ തോമസ്, അസറിയ മാത്യു, ജോൺസൺ മാത്യു, ഫെലിക്സ് ജോൺസൺ,
ക്രിസ്റ്റാ, ഫേബ, ഡയാന, ജെമു, ഗ്രേസ്, ജിൻസി, ഡോ. പി. എസ്. ഫിലിപ്പ്, മോൻസൻ പി. ഡാനിയേൽ ഭീം മണ്ടി, ബാദൽ സോറൻ, അസിം ചന്ദ്, ബിജു പി. സാമുവൽ, റിഞ്ജു ഫ്രാൻസിസ് എന്നിവർ ക്ലാസുകളെടുത്തു. സാം വർഗീസ്, എഡ്വിൻ പി. മോൻസൻ, ബിജോയ് ഹസ്ദ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading