സാറാമ്മ തോമസ് (84)അക്കരെ നാട്ടിൽ
ചിക്കാഗോ: ഇരവിപേരൂർ അഞ്ചനാട്ട് പാസ്റ്റർ ഐസക് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (84) ചിക്കാഗോയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു.
റാന്നി ചെത്തൊങ്കര പാട്ടമ്പലം കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയുമായി നടക്കും. ബെറ്റി വർഗീസ്,സൂസൻ കോശി,സണ്ണി തോമസ് എന്നിവർ മക്കളും ഈപ്പൻ വർഗീസ്, റെജി കോശി, മിനി തോമസ് എന്നിവർ മരുമക്കളും ആണ്. ജെറിൻ, ജഫറി, ക്രിസ്റ്റഫർ, എലിസ, കാലേബ്, റെബേക്ക, ജേക്കബ് എന്നിവർ പേരക്കുട്ടികളാണ്. ഏലിയാമ്മ കുര്യൻ, പാസ്റ്റർ പി വി കുരുവിള, പി വി സൈമൺ, പരേതരായ അന്നമ്മ എബ്രഹാം, പി വി സാമുവേൽ, മറിയാമ്മ, എന്നിവർ സഹോദരങ്ങളാണ്.
സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ 8 മണി വരെ ഗ്രേസ് ലയ്ക്കിൽ ഉള്ള ചർച്ചിൽ വച്ചാണ് ശുശ്രൂഷകൾ നടക്കുന്നത്. (Fierce Church, 954 Brae Loch Road, Grace Lake). ശനിയാഴ്ച രാവിലെ ഇവിടെ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഗർണിയിലുള്ള വാറൻ സെമിട്രിയിൽ മൃതുദേഹം സംസ്കരിക്കും.
Comments are closed, but trackbacks and pingbacks are open.