പാസ്റ്റർ ബെനിസൺ മത്തായി നോർത്തേൺ റീജിയൺ ഓവർസിയർ ആയി ചാർജ് എടുത്തു

ചണ്ഡീഗഡ്: ചർച്ച് ഓഫ് ഗോഡ് നോർത്തേൺ റിജിയൻ ഓവർസിയർ ആയി പാസ്റ്റർ ബെനിസൻ മത്തായി ചുമതലയേറ്റു.നിലവിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ റപ്രസന്റേറ്റീവ് കൂടിയാണ്. ചണ്ഡീഗഡ് ദൈവസഭ ഹോളിൽ നടന്ന ‘യോഗത്തിൽ കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ റീജിയൺ ചുമതല ഏറ്റെടുത്തു.ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ഹരിയാന, രാജസ്ഥാൻ ഉൾപ്പെടുന്നതാണ് നോർത്തേൺ റീജിയൺ. മുൻ ഓവർസിയർ റവ. രാജു തോമസ്സിൻ്റെ നിര്യാണത്തെ തുടർന്ന് താൽക്കാലിക ചുമതലയാണ് ഏറ്റെടുത്തത്.

ഓമല്ലൂർ സ്വദേശിയായ പാസ്റ്റർ ബെനിസൻ മത്തായി മുൻ ഓവർസിയർ പാസ്റ്റർ എ. മത്തായിയുടെ മകനുമാണ്. ദീർഘ വർഷങ്ങൾ ദോഹ ദൈവസഭയുടെ ശുശ്രൂഷകൻ ആയിരുന്നു. ഭാര്യ: മിനി ബേനിസൻ. മക്കൾ: ഫോറൻസ് & ഡാനി (കാനഡ), ഷാരോൻ & റോണി (ബാഗ്ലൂർ).

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.