ഷിന്റു വർഗ്ഗീസിന് വേണ്ടി തുടർന്നും പ്രാർത്ഥിക്കേണമേ
(Update: 04/09/24)
തിരുവല്ല :- പൊടിയാടി ശാരോൻ ഫെല്ലോഷിപ്പ് സഭാഗം തച്ചേഴത്ത് ഷിന്റു വർക്കി വർഗ്ഗീസ് (27) എന്ന സഹോദരനു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും പ്രത്യേകാൽ നന്ദിയറിയിക്കുന്നു.
കുടലിൽ കാൻസർ രോഗബാധയെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ തിരുവനന്തപുരം RCC ഹോസ്പിറ്റലിൽ 12 കീമോതെറാപ്പി ചികിത്സയ്ക്ക് താൻ വിധേയനായിരുന്നു. അതിന് ശേഷം നടന്ന സ്കാനിംഗിന്റെ റിപ്പോർട്ട് അനുസരിച്ചു വളരെ വ്യത്യാസമുണ്ടെന്നും തുടർന്ന് കീമോ ചെയ്യേണ്ട ആവശ്യമില്ലെന്നും ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ഭവനത്തിലേക്ക് മടങ്ങി. എന്നാൽ 3 മാസങ്ങൾക്ക് ശേഷം നടന്ന സ്കാനിംഗിൽ രോഗം വർദ്ധിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് വീണ്ടും 12 കീമോതെറാപ്പി കൂടി ചെയ്യണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇപ്പോൾ 3 കീമോ കഴിഞ്ഞു. ഇനി 9 കീമോകൾ കൂടി ബാക്കിയുണ്ട്. കീമോ എടുക്കുന്ന ദിവസങ്ങളിൽ ശാരീരികമായി വളരെ പ്രയാസങ്ങളിൽകൂടി കടന്നുപോകുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ വിടുതലിനായും ചികിത്സയ്ക്കായുള്ള സാമ്പത്തികാവശ്യങ്ങളിൽ ദൈവകരം പ്രവർത്തിക്കേണ്ടതിനും എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥന അപേക്ഷിക്കുന്നു.
Contact:-
Varghese (Kunjumon): +91 99475 92781
Shintu: +91 81130 20866
Comments are closed, but trackbacks and pingbacks are open.