അടിയന്തിര പ്രാർത്ഥനയ്ക്ക്
കരിഷ്മ അനുഗ്രഹീത ഗായികയാണ്. ആലപ്പുഴ കഞ്ഞിക്കുഴി എ.ജി.സഭയുടെ പാസ്റ്ററായിരിക്കുന്ന
പാസ്റ്റർ പ്രകാശ് തിരുവാർപ്പിൻ്റെ മകളാണ് കരിഷ്മ.
അക്രൈസ്തവ കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പാസ്റ്റർ പ്രകാശ് വിശ്വാസത്തിനു വേണ്ടി ഏറെ വില കൊടുത്ത വ്യക്തിയാണ്.
വിശ്വാസത്താൽ ജീവിക്കുന്ന അനുഗ്രഹീത ദൈവദാസനാണ്. വലിയ സഭകളിൽ ഒന്നും ഇരുന്നിട്ടില്ല. ഒരുപാട് ബന്ധങ്ങളോ പരിചയങ്ങളോ ഇല്ല.കർത്താവ് നടത്തുന്ന വഴികളിലൂടെ ഇക്കാലമത്രയും നടന്നു.
ഇപ്പോഴും നടക്കുന്നു.
കൊവിഡ് കാലത്തിനു ശേഷം
പാസ്റ്റർ പ്രകാശും കുടുംബവും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സജീവമായി ഇടപെടലുകൾ നടത്തിവരുന്നു. ഗാനങ്ങളും സന്ദേശങ്ങളുമായി അനുഗ്രഹിക്കപ്പെട്ട ശുശ്രുഷയാണ് ആ കുടുംബം നിർവഹിച്ചു വരുന്നത്.
പാസ്റ്റർ പ്രകാശിനു മൂന്ന് മക്കളാണ്. മൂത്ത മകൾ കരിസ്മ.അനുഗ്രഹീത ഗായികയാണ്. പാസ്റ്റർ പ്രകാശും കരിസ്മയും ചേർന്നാണ് ഫേസ്ബുക്ക്/യൂ ട്യൂബിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്.
കരിസ്മ ബി.എഡ് നു പഠിക്കുന്നു. ചില വർഷങ്ങളായി ശാരീരിക ക്ലേശങ്ങൾ ഉണ്ടായിരുന്നെങ്കിലും,അടുത്തിടെ വല്ലാത്ത തളർച്ചയും ക്ഷീണവും തോന്നിയത് പഠനത്തിൻ്റെ തിരക്കും കഠിനമായ ശ്രമങ്ങളും മൂലമാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ തീരെ വയ്യാതായപ്പോൾ ആലപ്പുഴ- വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു വിവിധ പരിശോധനകൾ നടത്തി.
ആദ്യമൊന്നും കാര്യമായ പ്രശ്നമൊന്നും കണ്ടെത്തിയില്ല. എന്നാൽ കഴിഞ്ഞ ദിവസം കിഡ്നി സംബന്ധിച്ചു സാരമായ പ്രശ്നം ഉണ്ടെന്നു കണ്ടെത്തി ഡയാലിസിസ് ആരംഭിച്ചു.കിഡ്നി ട്രാൻസ്പ്ലാൻ്റ് വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.പാസ്റ്റർ പ്രകാശിൻ്റെ കിഡ്നി പകരം വയ്ക്കുവാൻ കഴിയുമോ എന്ന് ടെസ്റ്റ്
നടത്തി കാത്തിരിക്കുന്നു
പാസ്റ്റർ പ്രകാശും കുടുംബവും ഏറ്റവും അധികം മാനസീക സമ്മർദ്ദത്തിലൂടെ കടന്നു പോകുന്ന ഈ സമയം എല്ലാവരുടേയും ശ്രദ്ധയേറിയ പ്രാർത്ഥന ഈ കുടുംബത്തിനാവശ്യമാണ്.നമ്മുടെ ഒരു കുടുംബാംഗമെന്നു പരിഗണിച്ച് ആ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.ഒപ്പം ഏതെങ്കിലും നിലയിൽ സാമ്പത്തീക പിന്തുണ നല്കുവാൻ കഴിയുന്ന എല്ലാവരും ആ വിധത്തിലും സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു. എത്ര ചെറിയ തുകയും ഈ അവസരത്തിൽ വലിയ
ആശ്വാസമാകും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ പ്രകാശ് തിരുവാർപ്പ്
86062 79242
ഇതേ നമ്പരിൽ Google pay സൗകര്യവുമുണ്ട്.
പാസ്റ്റർ പ്രകാശിൻ്റെ ബാങ്ക് അക്കൗണ്ട്
വിവരങ്ങൾ
Name- PRAKASH N S
Account Number- 033203365525190701
IFSC – CSBK0000332
Comments are closed.