NLCI ബൈബിൾ പരിഭാഷകൻ മിഷനറി ബിജു ഡി (52) അക്കരെ നാട്ടിൽ

ജയ്പൂർ : NLCI ബൈബിൾ പരിഭാഷകൻ മിഷനറി ബിജു ഡി (52) നിത്യതയിൽ ചേർക്കപ്പെട്ടു.

പരിഭാഷചെയ്ത പുതിയ നിയമത്തിൻ്റെ ഓഡിയോ റെക്കോർഡിങ്ങിനായി ഒറീസയിലെ റ്റിറ്റിലിഗട്ട് എന്ന സ്‌റ്റേഷനിൽ ഇറങ്ങിയ ഉടനെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉൾപ്രദേശം ആയതിനാൽ ഏതെങ്കിലും മികച്ച സൗകര്യമുള്ള ആശുപത്രി 70 കിലോമീറ്റർ അകലെയായിരുന്നു. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലും ലഭിച്ചില്ല. അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ മറ്റൊരു വാഹനത്തിൽ മൃതദേഹം ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് കൊണ്ടു പോകുകയും . തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യും.
രാജസ്ഥാനിലെ അജ്മീറിൽ താമസിച്ച് ബൈബിൾ പരിഭാഷകനായി വിവിധ ഭാഷകളിലെ പരിഭാഷകൾക്ക് നേതൃത്വം നൽകി വരുകയായിരുന്നു.

ഭാര്യ അനീഷ, മക്കൾ: ജോഷ്വ, ദയ. കോട്ടയം നാട്ടകം സ്വദേശിയാണ് ബിജു.സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading