ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വേനൽ ശിബിരം നടന്നു
ദുബായ് : സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിൽ നടത്തപ്പെടുന്ന 17ാംമത് വേനൽ ശിബിരം നടന്നു
മണ്ണിലും മനസ്സിലും മാലിന്യം മാറട്ടെ;മലയാണ്മ നിറയട്ടെ… ‘എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. കേരള നാടിന്റെ സംസ്കാരവും പൈതൃകവും ആനുകാലിക വിഷയങ്ങളും കോർത്തിണക്കി ഈ വർഷത്തെ ചിന്താവിഷയത്തെ ആസ്പദമാക്കി യുവജനപ്രസ്ഥാന പ്രവർത്തകർ ദേവാലയ അങ്കണത്തിൽ അവതരിപ്പിച്ച നാടകത്തിന് ശേഷം ഇടവക മെത്രാപ്പോലീത്ത അഭി.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി പ്രാർത്ഥനാശംസകൾ നേർന്നു. ഇടവക വികാരിമാരുടെയും ഇടവക ഭാരവാഹികളുടെയും യുവജനപ്രസ്ഥാനം ഭാരവാഹികളുടെയും പ്രവർത്തകരുടെയും ഇടവകജനങ്ങളുടെയും സാന്നിധ്യത്തിൽ കൊടിയേറ്റിയതോടെ ദേവാലയഅങ്കണത്തിൽ വേനൽശിബിരത്തിന്റെ കേളികൊട്ടുണർന്നു.
ഗൾഫ് നാടുകളിലെ പ്രവാസികളായ കുഞ്ഞുങ്ങൾക് വേനലവധി കാലത്തു നാട്ടിൽ പോകാൻ പറ്റാത്ത സാഹചര്യത്തിൽ നാടിന്റ സംസ്കാരവും പൈത്യകവും പാരമ്പര്യവും തനിമയും പകർന്ന് നൽകുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷം നടത്തപ്പെടുന്ന വേനൽശിബിരത്തിന്റെ പ്രധാന ദിനമായ ഓഗസ്റ്റ് 25 ന് കുട്ടികളെ പ്രായമനുസരിച്ചു വിവിധ ക്ലാസുകളായ മഴക്കാട് (കൊച്ചുകൂട്ടുകാർ) ,കാകൻ(കളിമൂല) ,മണ്ണിര ( കഥാമൂല) ,കണ്ടൽ( പഠനമൂല) ,കൽക്കരി ( സീനിയേഴ്സ്) എന്നിങ്ങനെ തരം തിരിച്ചു നാടൻ കളികളും നാട്ടു വിശേഷങ്ങളും നാടൻ കലാ പരിശീലനങ്ങളും പാട്ടു പഠിത്തവും നാടകങ്ങളും ശാസ്ത്ര പഠനങ്ങളും നടത്തപ്പെടും.ഇതിനോടൊപ്പം യുവജനപ്രസ്ഥാനം പ്രവർത്തകരുടെ നേതൃത്വത്തിൽ പഴയ കാലഘട്ടത്തെ രീതികൾ കണ്ടു മനസിലാക്കുവാൻ എക്സിബിഷനും മാതാപിതാക്കൾക്കായി പ്രത്യേക ക്ലാസുകളും പ്രധാനദിനമായ ഓഗസ്റ്റ് 25 ന് ഒരുക്കുന്നുണ്ട്.