ജീവിത പങ്കാളികളെ നഷ്ടപ്പെട്ടവരെ ചേർത്തുനിറുത്തി സെലിബ്രേഷൻ ചർച്ചിന്റെ പ്രത്യേക ആദരവ്
ചിക്കാഗോ:ജീവിതയാത്രയിൽ ജീവിത പങ്കാളികളെ നഷ്ടപ്പെട്ട സഭാ അംഗങ്ങളെ ചേർത്തുപിടിച്ച് സെലിബ്രേഷൻ ചർച്ച്.ജീവിതത്തിൽ അവർ ഒറ്റയ്ക്കല്ലെന്നും അവരോടൊപ്പം സഭയും ഉണ്ടെന്നും സഭയുടെ എല്ലാ പ്രോഗ്രാമുകളിലും പ്രത്യേകിച്ച് പ്രാർത്ഥന ഗ്രൂപ്പുകളിലും അവരെ സജീവമാക്കി നിർത്തുവാനും സഭ കാണിക്കുന്ന താൽപ്പര്യം പ്രശംസനീയമാണ്. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി ഞായറാഴ്ച പകൽ നടന്ന ആരാധനയോഗത്തിൽ വച്ച് സഹോദരിമാരായ മറിയാമ്മ പി ബേബി, മേരിക്കുട്ടി മാത്യു, മോളി എബ്രഹാം, മേരി ജോൺ,എലിസബെത് തോമസ് എന്നിവരെ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ ഷാൾ അണിയിച്ച് ആദരിച്ചു.



- Advertisement -

Comments are closed.