കവിത: വിശ്വാസ യാത്രികൻ | ഗ്ലാഡ് വിൻ കെ. സെബാസ്റ്റ്യൻ

സ്വർഗ്ഗപിതാവിൻ സ്നേഹകൊടികീഴിൽ
കുമാരനിൽ അണയാധീനരായി ഇരുപ്പവരെ
പാരിൽ മഞ്ഞുകണങ്ങളാകവേ അൻപ് കരുണ
സമാധാനം എന്നിവയാകെ ബലമായിടട്ടെ
രക്ഷയിൽ പോരാടുവാൻ ഒരിക്കലായി താതൻ ഏൽപ്പിച്ച വിശ്വാസത്തിനായി പോരാടുവാൻ ഉണരുക സോദരരെ…
സോദരാ സകലവും സംഗ്രഹിച്ചിരിക്കിലും
മിസ്രയിമിൻ സോദരർ തള്ളപ്പെട്ടതെ നിനച്ചിടുക
അവരോ സന്നിധി വിട്ടു കയ്യിൻ പാതയിലും
ദ്രവ്യാഗ്രഹത്തിൻ ആർത്തിയിൽ കോരഹിൻ-
മത്സര ബുദ്ധിയിൽ താളടിയാകുന്നു.
അങ്ങേകരയിൽ നിന്നും ആദിയും അന്തവുമായവൻ
ആയിരം ആയിരം വിശുദ്ധരോടൊത്തു
ഭക്തിയെ വിട്ട നരരെ വിധിപ്പാൻ വരുന്നു.
ഹേ വിശുദ്ധരെ നാം നമ്മുടെ നാഥൻ കരവലയിലെന്നു-
നിനച്ചു നിസീമസ്നേഹത്തിൽ നിലനിന്നിടുക.
എഴുത്തിനാൽ നമ്മെ ക്രിസ്തുവിൻ ഓർമ്മയിലേക്കു-
നയിച്ച ശിഷ്യൻ വാക്കുകളെ സ്മരിക്ക.
താതൻ തന്നുള്ളം എന്നുരച്ച താതനിൻ
തന്മയത്വം തുളുമ്പും സോദരാ,
തന്നിഷ്ടം ചെയ്‌വാൻ കാംക്ഷിക്കും
ക്രിസ്തുവിനോട് കൂടെ നടക്കുവാൻ
കാലഭേദങ്ങളോടു കനിവില്ലാതെ കനലെരിയും
കനത്തിൽ കുപ്പയെന്ന് കരുതുവോരെ…
ഈ അതിവിശുദ്ധ വിശ്വാസത്തിൻ ആകെത്തുകയിൽ
ആത്മവർധനവിലേക്ക് ആത്മാവിൽ അടരാടി
നിത്യജീവനിൻ താതൻ തഴുകലിലെത്തിടുവാൻ
കർത്തനിൻ കരുണയിൽ കാത്തിരിപ്പിൻ.
ദേവ അൻപിൻ ആലംബമായിടുമവകാശികളെ
ദേവ അൻപിൽ അലംഭാവമില്ലാതെ സസൂക്ഷ്മം സൂക്ഷിക്കട്ടെ.
ചിലരെ കരുണയിൻ കരത്താൽ താങ്ങുവിൻ
തീയിൽ ചികയുമവരെ ചേതനയിൽ നിന്നുയിർത്തുവിൻ
ജഡത്തിൽ മലിനത തീണ്ടിയ അങ്കിയെപ്പോലും
തള്ളി ഭ്രമമോടെ ആർദ്രതയിൽ ആക്കം ആകട്ടെ
വഴുതിടാതെ നമ്മെ താതൻ മഹിമാസന്നിധിയിൽ
കളങ്കമറ്റവരെപ്പോൽ ആനന്ദത്തിൽ ചേർക്കാൻ
ശക്തനായവന്, പാപ ചേറ്റുകുഴിയിൽ നിന്നുമുയർപ്പിച്ച-
കാലങ്ങളെ കാൽകീഴാക്കിയ രക്ഷിതാവായ ഏകസത്യദേവന്
സദാകാലവും തേജസും മഹിമയും ബലവും അധികാരവും
അലങ്കമായിടട്ടെ………………ആമേൻ ……

ഒരു ക്രിസ്തുവിൻ അനുയായി യൂദായുടെ ലേഖനം അവലംബിച്ചു എഴുതിയത്…..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply