മലങ്കരക്രിസ്ത്യൻ ചർച്ചിന്റെ സ്ഥാപകനായ റവ: പൗലോസ് കുന്നുമ്മേൽ (കുന്നുമ്മേൽ അച്ചൻ) അക്കരെ നാട്ടിൽ
മൂവാറ്റുപുഴ : മലങ്കരക്രിസ്ത്യൻ ചർച്ചിന്റെ സ്ഥാപകനായ റവ: പൗലോസ് കുന്നുമ്മേൽ (കുന്നുമ്മേൽ അച്ചൻ) കേരള പെന്തക്കൊസ്ത് ചരിത്രത്തിൽ ആത്മീക നേതൃത്വത്തിൽ കൂടിയും സ്വന്ത ജീവിതത്തിൽ കൂടിയും യഥാർത്ഥ ക്രിസ്തുവിന്റെ അനുകാരിയായി അനേകർക്ക് നല്ല മാതൃകയായി ദൈവവചനത്തിൽ ഒരിക്കലും വിട്ടു വീഴ്ച ചെയ്യാതെ തന്റെ യാങ്കോബായ സഭയിലെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും ദൈവവചനസത്യങ്ങൾക്കു വേണ്ടി 1990 ൽ സമുദായ സഭയിൽ നിന്നും പൗരോഹിത്യം ഉപേക്ഷിച്ച് വിശ്വാസസ്നാനം എടുത്ത് കേരളത്തിലും വടക്കേ ഇന്ത്യയിലും 100-ൽ അധികം സഭകൾ സ്ഥാപിക്കുവാൻ ദൈവദാസനും കൂട്ടുവേലക്കാർക്കും ദൈവം കൃപകൊടുത്തത് ചരിത്ര താളുകളിൽ എഴുതപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ പിന്നീട്. കർതൃദാസന്റെ വേർപാടിൽ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.






- Advertisement -