ലേഖനം: സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടവർ | സിബി ബാബു

പല രാജ്യങ്ങളുടെയും വിമോചനതിനായി പല നേതാക്കന്മാർ മുന്നോട്ടു വന്നിട്ടുണ്ട്, അവരെ നമ്മൾ മഹാന്മാർ എന്ന് വിളിക്കാറുണ്ട്, ഒരു രാജ്യത്തെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്രത്തിലേക്ക് കൊണ്ട് വരാൻ അവർ വഹിച്ച നേതൃത്വങ്ങൾ, വേദനകൾ, സഹനങ്ങൾ, എല്ലാം ശ്ലാഖനീയം ആണ്. ഇന്ന് നമ്മൾ കാണുന്ന പല രാജ്യങ്ങളും ഇങ്ങനെയാണ് സ്വാതന്ത്ര്യം പ്രാപിച്ചത്. എന്നാൽ ഈ ലോകത്തിൻ്റെ ശോചനീയമായ അവസ്ഥ എന്ന് പറയുന്നത് രാജ്യങ്ങൾ പലതും സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും, ഈ *രാജ്യങ്ങളിൽ ജീവിക്കുന്ന വ്യക്തികൾ പലരും സ്വാതന്ത്ര്യം പ്രപിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം.* എന്താണ് സ്വാതന്ത്ര്യം? ഏതിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത് എന്നാണ് നമ്മൾ ഇവിടെ ചിന്തിക്കാൻ പോകുന്നത്. ഉല്പത്തി പുസ്തകത്തിൽ ഏദൻ തോട്ടത്തിൽ നിലത്തിലെ പൊടിയിൽ നിന്ന് മനുഷ്യനെ ഉണ്ടാക്കി, കർത്താവിൻ്റെ ജീവശ്വാസം അവനിൽ ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. ദേഹം, ദേഹി ആത്മാവ് ഉള്ള പൂർണ മനുഷ്യൻ, (ഉല്പത്തി 1:27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.) *അതെ ദൈവത്തിൻ്റെ സ്വരൂപത്തിൽ, ഏതുസമയത്തും ദൈവത്തോട് ബന്ധപ്പെടാൻ കഴിയുന്ന ആത്മ മനുഷ്യനായി ദൈവത്തിൽ പൂർണസ്വാതന്ത്ര്യം ഉള്ളവനായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിൻറെ ആത്മാവും മനുഷ്യന്റെ ആത്മാവും തമ്മിൽ സംയോജിക്കുന്ന ഒരു അസുലഭമായ നിമിഷമാണ് ഇതു. ഇവിടെയാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യവും, സന്തോഷവും ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്നത്.*

യോഹന്നാൻ 4:24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” ദൈവത്തിൽ സ്വാതന്ത്യം അനുഭവിച്ച ആദമും, ഹൗവയ്യും, സാത്താനാൽ , വിലക്കപ്പെട്ട കനി കഴിക്കുമ്പോൾ , ദൈവം പറഞ്ഞത് അനുസരിക്കാതെ മനുഷ്യൻ ദൈവവും ആയിട്ടുള്ള ബന്ധത്തിൽ നിന്ന് പുറത്ത് പോവുകയാണ് ചെയ്തത്. ഉൽല്പത്തി2:16,17യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും. *അതെ ദൈവവുമായി ബന്ധപ്പെടാൻ കഴിയാത്ത എല്ലാ അവസ്ഥകളും ദൈവത്തിൻ്റെ കണ്ണിൽ നിർജീവമാണ്. ദൈവത്തിൻ്റെ ആത്മാവും, മനുഷ്യൻ്റെ ആത്മാവും ബന്ധപ്പെടാൻ കഴിയാത്ത എല്ലാ അവസ്ഥകളും മരണതുല്യം ആണ്,*
ഇവിടെ ദൈവീക സ്വാതന്ത്ര്യത്തിൽ നിന്ന് പുറത്ത് പോവുകയും, സാത്താൻ്റെ അടിമത്വത്തിൽ മനുഷ്യൻ ആവുകയും ചെയ്തു, ഏദൻ മുതൽ ഇന്ന് വരെ എല്ലാവരിലും ഈ പാപ അടിമത്വം വ്യപരിക്കുന്നു . *ഈ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത്. ഇതിനാണ് കർത്താവായ യേശുക്രിസ്തു ഭൂമിയിലേക്ക് ഇറങ്ങി വന്നത്. പാപത്തിൻ്റെ ശമ്പളം മരണം, നമ്മൾ ഓരോരുത്തരും അനുഭവിക്കേണ്ട പാപത്തിൻ്റെ ശിക്ഷ മരണം, നമുക്ക് പകരക്കാരനായി യേശു ക്രിസ്തു കാൽവരി ക്രൂശിൽ ഏറ്റുവാങ്ങി. സാത്താൻ്റെ തലെയെ ക്രൂശിൽ കർത്താവ് തകർത്തു.* രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തികളെ നമ്മൾ മഹാന്മാർ എന്ന് വിളിക്കും എങ്കിൽ, *പാപത്തിൻ്റെ അടിമത്വത്തിൽ നിന്ന് നമ്മെ വിടുവിച്ചു നിത്യ ജീവൻ തന്നു സമൃദ്ധിയായി ജീവൻ തന്ന യേശുക്രിസ്തുവിൻ്റെ നമ്മൾ എന്തു വിളിക്കും? ഈ ലോകത്തിൻ്റെ മുഴുവൻ പാപങ്ങളെയും തൻ്റെ ക്രൂശിൽ ചുമന്നൊഴിച്ച സാത്താനെ ആയുധ വർഗ്ഗം വെപ്പിച്ചു തോൽപിച്ച്കളഞ്ഞ യേശു ക്രിസ്തുവിനെ നമ്മൾ എന്താണ് വിളിക്കുക.*? *കർത്താവും തൻ്റെ സ്വന്ത ജീവനെ കൊടുത്തു, തൻ്റെ സ്വന്ത രക്തത്താൽ ദൈവ രാജ്യത്തിന് വേണ്ടി നമ്മെ പിശാചിൻ്റെ അടിമത്വത്തിൽ നിന്ന് നമ്മെ വിലക്ക് വാങ്ങി.*
*അതെ ഈ ലോകത്തെ പാപത്തിൻ്റെ അടിമത്വത്തിൽ സ്വാതന്ത്ര്യം ഇല്ലാതെ സാത്താൻ്റെ അടിമയായി കഴിഞ്ഞിരുന്ന ജനതയെ വിടുക്കാനാണ് യേശുക്രിസ്തു ദൈവമെന്ന ഭാവത്തിൽ ഇരിക്കാതെ മനുഷ്യനായി ഭൂമിയിൽ വന്നത്. ദൈവത്തിനു മഹത്വം, എത്രയോ ശ്രേഷ്‌കരമായ കാര്യം ആണ് അത്* , നമ്മൾ ചോദിക്കാതെ തന്നെ താൻ സൃഷ്ടിച്ച സൃഷ്ടിയുടെ പാപഅടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ യേശു ക്രിസ്തു ഭൂമിയിലേക്ക് ഇറങ്ങി വന്നു, അതിൽ ഹിന്ദു എന്നോ, മുസ്ലിം എന്നോ, ക്രിസ്ത്യാനി എന്നോ, ഈ ലോകത്തിൽ കാണുന്ന ഒരു മതത്തിൻ്റെ എന്നോ അല്ല, *മുഴു ലോക ജനതയുടെയും പാപങ്ങൾ ആണ് യേശുക്രിസ്തു കാൽവരി ക്രൂശിൽ വഹിച്ചത്. എന്നാല് കർത്താവായ യേശു ക്രിസ്തു തന്ന ഈ സ്വാതന്ത്ര്യം പലർക്കും അനുഭവിക്കാൻ കഴിയുന്നില്ല,* ഇന്നും ചിലർ പാപത്തിൻ്റെ(സാത്താൻ്റെ) അടിമത്വത്തിൽ ആണ് ജീവിക്കുന്നത്, ക്രിസ്തു യേശുവിൽ കൈവരിച്ച ഈ സ്വാതന്ത്ര്യം മനസിലാക്കാൻ കഴിയാതെ വണ്ണം സാത്താൻ അനേകം വ്യക്തി ജീവിതങ്ങളുടെ കണ്ണുകളെയും, ഹൃദയങ്ങളെയും അടച്ചി കളഞ്ഞിരിക്കുന്നു, (2 കോരിന്ത്യർ 3:16,17). (ആരെങ്കിലും കർത്താവിങ്കലേക്ക് തിരിയുമ്പോൾ ആ മൂടുപടം നീക്കപ്പെടുന്നു. കർത്താവ് ആത്മാവാണ്; കർത്താവിന്റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്” ) *കർത്താവിലേക്ക് തിരിയുമ്പോൾ ഈ മൂട് പടം നീങ്ങി പോകുന്നു, ദൈവീക സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കാൻ കഴിയുന്നു* .

യോഹന്നാൻ 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല.
എന്താണ് പുതു ജീവിതം (വിണ്ടും ജനനം)?
*പാപത്തിൻ്റെ അടിമത്വത്തിൽ നിന്ന് ദൈവവും ആയി ബന്ധം ഇല്ലാത്ത മനുഷ്യ ആത്മാവ്( മരണത്തിൽ നിന്ന്) , ദൈവുമായി പുതിയ ഒരു ബന്ധത്തിലേക്ക് (ജീവനിലേക്ക്) കടന്നു വരുന്ന അവസ്ഥ ആണ് വീണ്ടും ജനനം.* ഇവിടെ നമ്മൾ കാൽവരി ക്രൂശിലേക്ക് നോക്കേണ്ടതുണ്ട്. *ക്രിസ്തു എൻ്റെ പാപത്തിന് വേണ്ടി മരിക്കുകയും, എന്നെ ജീവൻ്റെ പുതുക്കത്തിൽ നടത്തേണ്ടത്തിന് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുകയും, എൻ്റെ കഴിഞ്ഞകാല പാപങ്ങൾ കർത്താവിൽ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുകയും, ആ പാപങ്ങൾ എല്ലാം കർത്താവായ യേശുക്രിസ്തു വിൽ കഴുകി കളുകയും ചെയ്യുമ്പോൾ ആണ് വീണ്ടും ജനനം നമ്മളിൽ സംഭവിക്കുന്നത്.* ഇവിടെയാണ് യഥാർഥ സ്വാതന്ത്ര്യം നമ്മൾ അനുഭവിക്കുന്നത്.
*സഹോദരാ, സഹോദരി, താങ്കൾക്ക് പൂർണ്ണ ഹൃദയത്തോടെ കർത്താവ് എൻ്റെ പാപങ്ങൾക്ക് വേണ്ടി മരിച്ചു എന്നും, കർത്താവ് ഇന്നും എനിക്ക് വേണ്ടി സ്വർഗത്തിൽ ജീവിക്കുന്നു എന്നും, കഴിഞ്ഞകാല പാപങ്ങൾ കർത്താവായ യേശു ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകി കളഞ്ഞ് ഉപേക്ഷിക്കാൻ കഴിയുന്നുണ്ട് എങ്കിൽ താങ്കൾ പാപ അടിമത്വത്തിൽ നിന്ന് സ്വതന്ത്രരായി* . (യോഹന്നാൻ 8:31-32 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു. എന്താണ് കർത്താവ് ഇവിടെ പറഞ്ഞ സത്യം അറിയുക എന്നുള്ളത്. *ഏക സത്യ ദൈവമായ ക്രിസ്തുവിനെ അറിയുകയും, ക്രിസ്തു നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യും, പാപ ക്ഷമ ഈ ലോകത്തിൽ വേറെ ആർക്കും തരാൻ കഴിയില്ല, പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, പാപക്ഷമ, ഇതെല്ലാം കർത്താവായ യേശക്രിസ്തുവിൽ കൂടെ മാത്രമേ കിട്ടുകയുള്ളൂ.* “സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്”(ഗലാത്യർ 5:1)
സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടവരെ പിശാചിൻ്റെ അടിമനുകത്തിൽ പെട്ടു പോകാതെ കർത്താവായ യേശു ക്രിസ്തുവിലേക്ക് മടങ്ങി വരിക, ദൈവരാജ്യത്തിൻ്റെ സ്വാതന്ത്ര്യം നിങ്ങളിൽ ജീവനായി മാറട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply