മനസിലെ നന്മയും സ്നേഹവും പകർന്ന് അർത്ഥപൂർണ്ണമായി ജീവിതം നയിക്കുക: ഡോ. തോമസ് മാർ തീത്തോസ്
കൊട്ടാരക്കര :മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മന്ദിരം
പകൽ വീടിന്റെ ഒന്നാം വാർഷികാഘോഷം വർണാഭമായ ചടങ്ങുകളോടെ നടന്നു. മാർത്തോമ്മാ സഭ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ
ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.മനസ്സിലെ നന്മയും സ്നേഹവും പകർന്ന് അർത്ഥപൂർണ്ണമായ ജീവിതം നയിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ആരോഗ്യ വിദഗ്ദൻ ഗിന്നസ് ബുക്ക് റെക്കോഡ് ജേതാവ് ഡോ.എൻ.എൻ. മുരളി മുഖ്യ സന്ദേശം നൽകി.
ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേൽ, കൺവീനർ പ്രൊഫ. ഡോ. ജേക്കബ് തോമസ്,വികാരി ജനറൽ റവ.കെ.വൈ. ജേക്കബ്, സെൻ്റ് ഗ്രിഗോറിയോസ് കോളജ് മാനേജർ പ്രൊഫ.ഫാ.ബേബി തോമസ്, ഭദ്രാസന സെക്രട്ടറി റവ.ഷിബു ഏബ്രഹാം ജോൺ, ട്രഷറർ ജോർജ് പണിക്കർ
റവ .ജോർജ് വർഗീസ്, പ്രൊഫ.സുശീല ഭട്ട്, പ്രഫ.ജി.ജേക്കബ്, ജേക്കബ് മാത്യു കുരാക്കാരൻ,റവ.സ്കറിയ തോമസ്, പി.ജി.ജേക്കബ്, എ.സി. തോമസ് എന്നിവർ പ്രസംഗിച്ചു.
മേൽപ്പട്ട സ്ഥാനത്ത്14 വർഷം പിന്നിടുന്ന ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസിനെ യോഗത്തിൽ ആദരിച്ചു.