“നാലാമത് നാഷണൻ പ്രയർ കോൺഫറൻസ്” നാളെ മുതൽ ഷാർജയിൽ

കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : യു എ യിലെ പെന്തകോസ്ത് ചരിത്രത്തിലെ സഭാ സംഘടനാ വ്യത്യാസം കൂടാതെ ഏറ്റവും വലിയ ത്രിദിന പ്രയർ കോൺഫറൻസ് പ്രാർത്ഥനാസംഗമം (ഇന്റർനാഷണൽ പ്രയർ ഫെൽലോഷിപ് ) ഒരുക്കുന്ന നാലാമത് നാഷണൻ പ്രയർ കോൺഫറൻസ്” ഷാർജയിൽ ഓഗസ്റ്റ് 15,16,17 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രസംഗികർ ആയിരിക്കും.ഡോ. ബ്ലെസ്സൺ മേമന, പാസ്റ്റർ ജെയ്ലാൽ ലോറൻസ് എന്നിവർ ആരാധനക്ക് നേതൃത്യം നൽകും. പ്രാർത്ഥനയിൽ പോരാടുക എന്നതാണ് കോൺഫറൻസ് തീം.15 തീയതി വൈകിട്ട് 7 മുതൽ 10 വരെയും, 16, 17 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 10 മണിവരെ നടക്കുന്ന കോൺഫറൻസിന് യു എ യിലെ വിവിധ എമിരേറ്റ്സിൽ നിന്നും ജിസിസി യിലെ വിവിധ രാജ്യങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അനേക പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി പാസ്റ്റർ കെ. പി. ജോസ്, വേങ്ങൂർ ( ഫൗണ്ടർ, പ്രസിഡന്റ്‌ ഐ. പി. എഫ് ) അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading