ക്ഷമിക്കാൻ പഠിക്കുക… ഈ നേരവും കഴിഞ്ഞു പോകും
പ്രിയരേ ക്ഷമ എന്ന വാക്ക് രണ്ടക്ഷരം മാത്രമേ ഉള്ളൂ എങ്കിലും ഇതിന്റെ വില വളരെ വലുതാണ്. എന്നുവെച്ചാൽ നിത്യതയിൽ പ്രവേശിക്കുന്നതിന് തടസ്സമായി ക്ഷമ ഇല്ലാത്തവരായി തീരരുത് എന്നർത്ഥം, ക്ഷമ പ്രാപിച്ചവരായി എല്ലാറ്റിനേയും ക്ഷമയോടെ നേരിട്ടാൽ മാത്രമേ നമ്മൾക്ക് സ്വർഗ്ഗത്തിൽ എത്തിച്ചേരുവാൻ കഴിയുള്ളൂ.ക്ഷമിക്കുവാൻ നമുക്ക് ചില സമയത്ത് കഴിയാതെ വരും എന്നാൽ കർത്താവായ യേശുക്രിസ്തു പഠിപ്പിച്ചത് ക്ഷമിക്കുവാനാണ് ” കർത്താവേ നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട് അപേക്ഷിക്കുന്നവരുടെ ഒക്കെ മഹാദയാലുമാകുന്നു(സങ്കീർത്തനം 86:5) കർത്താവ് നമ്മോട് ക്ഷമിച്ചത് പോലെ നാമും അന്യോന്യം ക്ഷമിപ്പിൻ. ചിലപ്പോൾ നമുക്ക് ക്ഷമ ചോദിക്കുവാൻ സമയം കിട്ടിയില്ലെന്ന് വരാം. എപ്പോഴാണ് നമ്മുടെ മരണം എന്ന് നാം അറിയുന്നില്ല രാത്രിയിൽ ഉറങ്ങുന്നവർ രാവിലെ ഉണരുന്നില്ല. എത്രയെത്രയോ സംഭവങ്ങൾ ഈ ദിവസങ്ങളിൽ നാം തെളിവായി കാണുന്നു. ഞെട്ടിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, അപകട മരണങ്ങൾ, പകർച്ചവ്യാധികൾ, രോഗങ്ങൾ. നമ്മുടെ ഈ നല്ല സമയവും കടന്നു പോകും നല്ല ആരോഗ്യം ക്ഷയിച്ചു പോകും. നമ്മുടെ ജീവിതത്തിൽ നാം ക്ഷമിക്കാൻ പഠിക്കുക.. നമ്മുടെ സഹോദരങ്ങളോട് നാം ക്ഷമിക്കുക. ദൈവവചന ഇപ്രകാരം പറഞ്ഞിരിക്കുന്നു” നിങ്ങൾ ഓരോരുത്തൻ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവും അങ്ങനെ തന്നെ നിങ്ങളോട് ചെയ്യും (മത്തായി 18:35) നമ്മൾ ക്ഷമിക്കാൻ നമ്മുടെ നിത്യത നഷ്ടപ്പെടുവാൻ നമ്മൾ അനുവദിക്കരുത്.ഒരുപക്ഷേ തെറ്റ് മറ്റുള്ളവരുടെ ഭാഗത്തായിരിക്കാം, അവർ നമ്മളെ ഒരുപാട് മാനസികമായി വേദനിപ്പിച്ചിട്ടുണ്ടാകാം മനസ്സ് തകർത്തിടുണ്ടകാം സാരമില്ലെന്ന് നാം അവരോട് ഒരു സോറി അല്ലെങ്കിൽ എന്നോട് ക്ഷമിക്കുക എന്ന ഒരു വാക്ക് പറഞ്ഞാൽ മതി. അതുകൊണ്ട് നമ്മൾ ചിലപ്പോൾ മോശക്കാരായിരിക്കാം തെറ്റുകാർ ആയിരിക്കാം സാരമില്ല നമ്മുടെ നിത്യത നഷ്ടമാവില്ലല്ലോ. ക്ഷമ ചോദിക്കുവാൻ നമ്മൾ ധൈര്യം കാണിക്കുക ചിലപ്പോൾ ഇനി ക്ഷമ ചോദിക്കാൻ സമയം കിട്ടിയില്ലെന്നു വരാം, ക്ഷമ ചോദിക്കുവാൻ സമയം കണ്ടെത്തുക, അത് നമ്മുടെ ആയുസ്സ് ലഭിക്കുന്ന ഒരു നല്ല സമയമാണ്. വിശുദ്ധ ബൈബിളിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു” നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷെമിച്ചാൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോട് ക്ഷമിക്കും, നിങ്ങൾ മനുഷ്യരോട് പിഴകളെ ക്ഷമിക്കാനാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല ( മത്തായി 6:14.15) നമ്മുടെ ഈ ലോകത്തെ ജീവിതം എപ്പോൾ തീരും എന്ന് നാം അറിയുന്നില്ല മരണം എപ്പോളാണെന്ന് അറിയാകകൊണ്ട് ക്ഷമ ചോദിക്കാതെ കടന്നുപോകാൻ ഇടയാകരുത്. നമ്മുടെ ജീവിതത്തിൽ ക്ഷമ ഇല്ലാതെ വരുമ്പോഴാണ് മനസ്സിൽ വാശിയും വൈരാഗവും വെറുപ്പും കൂടുന്നത്, അതുകൊണ്ട് ക്ഷമിക്കുവാൻ പറ്റുന്ന എല്ലായിടങ്ങളിലും എല്ലാ സാഹചര്യങ്ങളിലും നമ്മൾ ക്ഷമിക്കുക. ഇന്ന് കിട്ടുന്ന ഓരോ മിനിറ്റും ഓരോ സെക്കൻഡും ദൈവം നമുക്ക് ക്ഷമയോടെ ദാനമായി തരുന്ന സമയങ്ങളാണ്. “ആകയാൽ നിങ്ങൾ തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോട് ക്ഷമിച്ചത് പോലെ അന്യോന്യം ക്ഷമിപ്പിൻ” (കൊലോസിയർ 3:13) ആകയാൽ കർത്താവിന്റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്ന ഈ കാലയളവിൽ ജീവിത വിശുദ്ധിയുള്ളവരായി മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട് യേശുക്രിസ്തു കാണിച്ച് നല്ല മാതൃക ക്ഷമയോടെ ജീവിക്കുവാൻ നിത്യതയുടെ നല്ല തുറമുഖത്ത് എത്തിച്ചേരുവാൻ സർവ്വശക്തൻ നമ്മുടെ എല്ലാവരെയും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.