ക്രൈസ്റ്റ്സ് അംബാസഡേഴ്സ് ; ‘ഒരു നേരം പൊതിച്ചോറ്’ ആഗസ്റ്റ് 15 ന്

പുനലൂർ : ലോകത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് വിഭാഗമായ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് ഓഗസ്റ്റ് 15നു പാറശാല മുതൽ കുന്നംകുളം വരെയുള്ള ഗവ,താലൂക്ക് ഹോസ്പിറ്റലുകളിൽ പൊതിച്ചോർ നല്കുന്നു. ഹോസ്പിറ്റലിലെ അധികാരികളുടെ അനുമതിയോടെ നടത്തുന്ന ‘ ഒരു നേരം ‘ പദ്ധതിയിൽ മലയാളം ഡിസ്ട്രിക്ടിലെ സെക്ഷൻസി എ ഭാരവാഹികൾ നേതൃത്വം നല്കും. ഹോസ്പിറ്റലുകളിൽ കൊടുക്കാൻ കഴിയാത്തവർ അഗതിമന്ദിരങ്ങളിൽ ഒരു നേരം ആഹാരം കൊടുക്കും. അമ്പത്തിഅഞ്ച് സെക്ഷനുകളുടെ പരിധിയിൽ വരുന്ന ആശുപത്രികളിലും അഗതിമന്ദിരങ്ങളിലുമായിരിക്കും പൊതിച്ചോർ വിതരണം ചെയ്യുന്നത്.

നൂറുകണക്കിന് യൗവനക്കാർ പങ്കെടുക്കുന്ന ഒരു നേരം പദ്ധതിക്ക് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, ക്രൈസ്റ്റ്സ് അംബാസഡേഴ്സ് പ്രസിഡന്റ് പാസ്റ്റർ ഷിൻസ് പി.ടി നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading