പാസ്റ്റർ എം വി ജോർജ് മുളന്തറ (78) അക്കരെ നാട്ടിൽ
ചിക്കാഗോ : പാസ്റ്റർ എം വി ജോർജ് (കുഞ്ഞുമോൻ) നിത്യതയിൽ പ്രവേശിച്ചു. പത്തനംതിട്ട കടമ്പനിട്ട സ്വദേശിയായ അദ്ദേഹം മുളന്തറ കുടുംബാംഗമാണ്. ജെസ്സി ജോർജ് ആണ് ഭാര്യ. ആദ്യ ഭാര്യ തങ്കമ്മ ജോർജ് നേരത്തെ മരിച്ചു പോയിരുന്നു. ദീർഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥൻ ആയിരുന്നു. പരേതരായ കെ വി വർഗീസ് മറിയാമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ.പരേതനായ മുളന്തറ എബ്രഹാം, സാമുവൽ മുളന്തറ, ജോൺ മുളന്തറ, മറിയാമ്മ വർഗീസ് എന്നിവരാണ് സഹോദരങ്ങൾ. വിവിധ ഓൺലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവസാന്നിധ്യമായിരുന്ന പാസ്റ്റർ എം വി ജോർജിന്റെ ശവസംസ്കാരം പിന്നീട് നടക്കും.