പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
കാനഡ: കാനഡ മലയാളി പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ വിറ്റ്ബി, ഒന്റാറിയോയിലെ കാനഡ ക്രിസ്ത്യൻ കോളേജിൽ വെച്ച് നടക്കുന്ന പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. അനുഗ്രഹീതരായ കർത്തൃദാസന്മാരായ പാസ്റ്റർ ഗ്ലെൻ ബഡോൺസ്കി (യുഎസ്എ), പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ റെജി ശാസ്താംകോട്ട (ഇൻഡ്യ) എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു. കാനഡയിൽ നിന്നുള്ള അഭിഷിക്തർക്കൊപ്പം കാനഡയുടെ വിവിധ ഭാഗങ്ങളിലെ സഭകളിൽ നിന്ന് തിരഞ്ഞെടുത്ത 30 അംഗ ഗായകസംഘം ഗാനങ്ങൾ ആലപിക്കുന്നു. അവരോടൊപ്പം അനുഗ്രഹീത വർഷിപ്പ് ലീഡർ പാസ്റ്റർ ലോർഡ്സൺ ആന്റണി ആരാധനക്ക് നേതൃത്വം നൽകും.
ഈ സമ്മേളനം ഹാർവെസ്റ് ടിവി തൽസമയം സംപ്രേഷണം ചെയ്യുന്നു. അതോടൊപ്പം പെന്തിക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസ് എന്ന ഫേസ്ബുക്ക് പേജിൽകൂടെയും ലൈവ് ആയിട്ട് മീറ്റിങ്ങുകൾ കാണുവാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
കോൺഫറൻസിൽ പങ്കെടുക്കുവാൻ താല്പര്യപെടുന്നവർക്കു www.thepfic.ca എന്ന വെബ്സൈറ്റിൽകൂടെ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ, വെള്ളി, ശനി ദിവസങ്ങളിൽ, അഞ്ച് മുതൽ പത്രണ്ട് വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും, രാവിലെ മുതൽ വൈകുന്നേരം വരെ, ടിം കിഡ്സ് എന്ന പ്രോഗ്രാമിന് കീഴിൽ പ്രത്യേക സെഷനുകൾ ക്രമീകരിച്ചിരിക്കുന്നു.
ഈ കോൺഫറൻസിൻ്റെ വിഷയം ‘ക്രിസ്തുവിൽ ഒന്നായി’ എന്നതാണ്. കോൺഫറൻസിനായി പ്രത്യേകം തയ്യാറാക്കിയ പാട്ടുപുസ്തകത്തിൽ കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ തുടക്കത്തെക്കുറിച്ച് വിശദീകരണം നൽകിയിട്ടുണ്ട്.
വിവിധ നിലയിൽ ഉള്ള കമ്മറ്റികൾ കോൺഫെറെൻസിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നു.16 അംഗ നാഷണൽ കമ്മറ്റിയിൽ കൺവീനറായ് പാസ്റ്റർ ജോൺ തോമസ് ടൊറോണ്ടോ, ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി സാമുവൽ ലണ്ടൻ, ജനറൽ ട്രഷറർ പാസ്റ്റർ വിൽസൺ കടവിൽ എഡ്മൻ്റൺ എന്നിവരോടൊപ്പം പബ്ലിസിറ്റി കോർഡിനേറ്റർസ് ആയി പാസ്റ്റർ ബാബുജോർജ് കിച്ചനെർ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ ടോറോന്റോ, പ്രയർ കോർഡിനേറ്റർസ് ആയി പാസ്റ്റർ എബ്രഹാം തോമസ് ഹാമിൽട്ടൺ, പാസ്റ്റർ സാമുവൽ ഡാനിയേൽ കാൽഗറി, മാത്രമല്ല കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ, 40 അംഗ ലോക്കൽ കമ്മറ്റിയും, പ്രയർ ഗ്രൂപ്പുകളും ഇവയോട് ചേർന്ന് വിവിധ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഈ PCIC കോൺഫറൻസ് കാനഡ മലയാളി പെന്തക്കോസ് സഭകളുടെ ചരിത്രത്തിൽ ആദ്യമായി 10 പ്രൊവിൻസിൽ നിന്നും, നൂറിൽപരം സഭകളിൽ നിന്നുമുള്ളവർ പങ്കെടുക്കുവാൻ പ്രാർത്ഥനയോടു കാത്തിരിക്കുന്നു. ഇതൊരു വലിയ ഐക്യതയുടെയും ഉണർവിന്റെയും കാലമായി മാറുവാൻ ദൈവം നമ്മെ എല്ലാവരെയും ഉപയോഗിക്കട്ടെ എന്ന പ്രാർത്ഥനയോടെ, എല്ലാവരെയും വിറ്റ്ബിലേക്ക് വന്നുചേരുവാൻ പ്രസ്തുത കോൺഫറൻസ്ന്റെ പ്രതിനിധികൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.