ബ്രിട്ടീഷ് പാർലമെന്റിൽ ഇനി ഒരു മലയാളി നഴ്സിന്റെ ശബ്ദവും
ലണ്ടൻ : കോട്ടയം കൈപ്പുഴ സ്വദേശിയും, യു കെ ആഷ്ഫോർഡിൽ മെൻ്റൽ ഹെൽത്ത് നഴ്സും, കെന്റ് & മെഡ് വേ എൻ എച് എസ് ൻ്റെ അഞ്ച് ഡയറക്ടർമാരിൽ ഒരാളുമായ
ശ്രീ സോജൻ ജോസഫാണ് മലയാളികൾക്കും നഴ്സിങ് സമൂഹത്തിനും അഭിമാനമായി ലേബർ പാർട്ടി പ്രതിനിധിയായി ആഷ്ഫോർഡിൽ നിന്നും മികച്ച വിജയത്തോടെ എം പി ആയി വിജയിച്ചിരിക്കുന്നത്. തൻ്റെ ആദ്യ പാർലമെന്റ് പോരാട്ടത്തിൽ അട്ടിമറിച്ചത് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായിരുന്ന ഡാമിയൻ ഗ്രീനിനെയാണ്.
വിദേശ കുടിയേറിയിരിക്കുന്ന മലയാളികൾക്ക് ഈ വിജയം ഒരു പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.