റവ. ഡോ. ഈശോ മാത്യു ചുമതലയേറ്റു

തിരുവല്ല: മാർത്തോമ്മാ സഭ സീനിയർ വികാരി ജനറലായി റവ. ഡോ. ഈശോ മാത്യു (64) ചുമതലയേറ്റു. സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു വിരമിച്ചതിനെ തുടർന്നാണിത്. റവ. ഈശോ മാത്യു നിലവിൽ നിരണം-മാരാമൺ ഭദ്രാസനത്തിന്റെ വികാരി ജനറലും സഭയുടെ ലിറ്റർജിക്കൽ കമ്മിഷൻ കൺവീനറുമാണ്
ടി.ഇ. മാത്യുവിന്റെയും റേച്ചലിന്റെയും മകനാണ്. 1985 മേയ് 29 നു ശെമ്മാശ പട്ടവും 15 ന് വൈദിക പട്ടവും സ്വീകരിച്ചു. സഭാ കൗൺസിൽ അംഗം, മലങ്കര സഭാ താരക ചീഫ് എഡിറ്റർ, തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇന്സ്റ്റിറ്റ്യുട്ട് പ്രിൻസിപ്പൽ, സഭയുടെ സോഷ്യോ പൊളിറ്റി ക്കൽ കമ്മിഷൻ കൺവീനർ, വൈദിക തിര ഞ്ഞെടുപ്പ് കമ്മിറ്റി എന്നി നിലകളിൽ പ്രവർത്തിച്ചു വിവിധ ഇടവകകളിൽ വികാരിയായിരുന്നു. തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന നിയോഗ ശുശ്രൂഷയിൽ വികാരി ജനറൽ സ്ഥാനമേറ്റത്. റാന്നി-നിലയ്ക്കൽ, ചെങ്ങന്നൂർ-മാവേലിക്കര എന്നീ ഭദ്രാസനങ്ങളിലും വികാരി ജനറൽ ആയിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading