ചെറുകഥ: അറ്റംപറ്റുന്ന വെല്ലുവിളികൾ | സജോ കൊച്ചുപറമ്പിൽ

ഞാനാരാണെന്ന് നിനക്ക് കാണിച്ചു തരാമെടാ….,
സഭയിലെ കമ്മറ്റി മീറ്റിംഗിൽ മത്തായി കുട്ടിക്ക് നേരെ ഈ വാക്കുകൾ ഒരു ശരം കണക്ക് തോമ്മിക്കുഞ്ഞ് പറയുമ്പോൾ സഭയിൽ ഉള്ളവർക്ക് വലിയ അത്ഭുതം ഒന്നും തോന്നിയിരുന്നില്ല.
വീട്ടിലായാലും സഭയിലായാലും സമൂഹത്തിലായാലും തന്റെ ഈ പറച്ചിൽ തൊമ്മികുഞ്ഞിന് ഒരു പതിവ് പല്ലവി ആയിരുന്നു.

തൊമ്മിക്കുഞ്ഞിന്റെ ഈ സംസാര രീതിയുടെ കടുത്ത ആരാധകയായിരുന്നു തൻറെ ഭാര്യ. അയൽക്കാരുമായി അതിരു തർക്കം ഉണ്ടാകുമ്പോഴും സഭയിലെ കമ്മറ്റിയിൽ നിസ്സാര കാര്യങ്ങൾക്ക് തർക്കിക്കുമ്പോഴും ബന്ധുമിത്രാദികളും ആയി സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുമ്പോഴും
ഈ തർക്കങ്ങളുടെ അവസാനം അച്ചായൻ അച്ചായന്റെ ട്രേഡ് മാർക്ക് ആയ ആ വാക്ക് എടുത്ത് ഇടും.
ഞാനാരാണെന്ന് നിനക്കറിയില്ല കാണിച്ചു തരാമെടാ…

ഇതിനുശേഷം അച്ചായൻ വീട്ടിലെത്തുമ്പോൾ വഴിയിൽ അമ്മ പറയും അല്ലേലും അവർക്ക് അഹങ്കാരംഇച്ചിരി കൂടുതലായിരുന്നു. അച്ചാൻ അങ്ങനെ പറഞ്ഞപ്പോൾ അവർ ചൂളിപ്പോയി അത് ഒന്നു കാണേണ്ട കാഴ്ച്ച ആയിരുന്നു. നിലയ്ക്കു നിർത്തണ്ട വരെ സംസാരിച്ചു നിലത്ത് നിർത്തുക തന്നെ വേണം.
അതിനൊക്കെ എൻറെ അചായൻ മിടുക്കനാ,
ഈ നാട്ടിൽ അച്ചാനെ പോലെ അത്ര തന്റേടത്തോടെ കാര്യങ്ങൾ പറയാൻ കഴിവുള്ള ആണുങ്ങൾ വേറെ ഇല്ല. ഇങ്ങനെ അച്ചായന്റെ കൊള്ളരുതായ്മക്കെല്ലാം എരീതിയിൽ എണ്ണ ഒഴിച്ചു കൂട്ടുനിൽക്കുന്ന സ്വഭാവമാണ് അമ്മമ്മയുടേത്.

അങ്ങനെ ഇരിക്കെ ഒരിക്കൽ സ്വന്തം സഭയിലെ വിശ്വസിയുമായി അച്ചാൻ ഒരു അതിരു തർക്കത്തിൽ ഏർപ്പെട്ടു,
തർക്കം മൂത്തതോടെ പ്രശ്നം പരിഹരിക്കാൻ പാസ്റ്റർ നെ മധ്യസ്തനാക്കാൻ അവർ തീരുമാനിച്ചു.
അങ്ങനെ തൊമ്മിക്കുഞ്ഞിന്റെ വീട്ടിൽ അവർ ഒരു യോഗം കൂടി.
അവിടെ തർക്കം മൂത്തു അവസാനം സഭയിലെ പാസ്റ്റർന് നേരെ തൊമ്മിക്കുഞ് ആക്രോഷിച്ചു.
ഒരു മാസത്തിനുള്ളിൽ നിന്റെ പാസ്റ്റർ പണി ഞാൻ തെറുപ്പിക്കും,
ഞാൻ ആരാന്നു കാണിച്ചു തെരാം.

സ്വന്തം മക്കളുടെയും വിശ്വാസികളുടെയും മുൻപിൽ അപമാനിതനായ പാസ്റ്റർ കണ്ണിരോടെ അവിടെ നിന്നും ഇറങ്ങി പോയി.
തൊമ്മിക്കുഞ് അന്നുമുതൽ പാസ്റ്ററിന്റെ കസേര തെറുപ്പിക്കാൻ ഉള്ള ചരടു വലികൾ തുടങ്ങി,
അമ്മാമ്മ പറഞ്ഞു അങ്ങേരെ ഇവിടുന്ന് തെറുപ്പിച്ചിട്ടേ വിടാവു അച്ചാൻ ആരാണെന്ന് ആ ഉപദേശി അറിയണം.

കൃത്യം ഒരു മാസത്തിനു അപ്പുറം ഉപദേശിക്ക് തലപ്പത്തു നിന്നും വിളി വന്നു,
നമ്മുടെ തൊമ്മിച്ചാനും അമ്മാമ്മയും സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ടു,
പാസ്റ്റർ ഒന്ന് ഹോസ്പിറ്റലിൽ വരെ പോണം. ആ വിവരം അറിഞ്ഞതോടെ
സഭ ഒന്നടങ്കം ഹോസ്പിറ്റലിൽ എത്തി.
അപ്പോൾ ഡോക്ടർ അവരോടായി പറഞ്ഞു
അച്ചാന്റെ തലയിൽ ആണ് പരിക്ക് അതിനാൽ ഇനി നടക്കാൻ കഴിയില്ല. ശരീരം തളർന്നു കൂടാതെ ഓർമ്മ ശക്തിയും നഷ്ടപ്പെട്ടു.
അമ്മമ്മയുടെ ശരീരത്തിൽ ഓടിവുകൾ ഉണ്ട് അത് ചികിത്സ ചെയ്തു മാറ്റാം.

ചില നാളുകൾ നീണ്ട ചികിത്സയ്ക്കു ശേഷം അവർ വീട്ടിൽ എത്തി.
ആ വലിയ വീടിന്റ ഒരു കോണിലുള്ള
മുറിയിൽ ആരെയും മനസിലാക്കാൻ ആകാതെ
അമ്മമ്മയുടെ പരിചരണത്തിൽ തുടർന്നുള്ള നാളുകൾ തൊമ്മിക്കുഞ് കഴിച്ചു കൂട്ടി.

ആ വീട്ടിൽ വിരുന്നെത്തുന്ന ഓരോരുത്തരും
അവിടെ നിന്നു മടങ്ങുമ്പോൾ അവർ കേൾക്കാതെ പരസ്പരം പറഞ്ഞു ഇത്രേ ഒള്ളു മനുഷ്യന്റെ കാര്യം.
ഇപ്പോൾ മനസിലായില്ലേ നമുക്കൊക്കെ നാം ആരാണെന്ന്?
എന്നാൽ തൊമ്മിച്ചായന്റെ കാര്യമോ ഇപ്പോളും പുള്ളിക്ക് അറിയില്ല താൻ ആരാണെന്ന്.
കർത്താവിന്റെ ഓരോ ഇടപെടലുകളെ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply