ഐസിപിഎഫ് ഒരുക്കുന്ന സംഗീത സായാഹ്നവും വചന ശുശ്രൂഷയും ജൂൺ 30ന് കോഴിക്കോട്
കോഴിക്കോട്: ഐസിപിഎഫിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നവും വചന ശുശ്രൂഷയും ജൂൺ 30ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 7.30 വരെ കോഴിക്കോട് പുതിയറ എസ് കെ പൊറ്റക്കാട് ഹാളിൽ നടക്കും.
ഏ ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ വി ടി ഏബ്രഹാം ഉദ്ഘാടനം നിർവഹിക്കും. ഐസിപിഎഫ് കേരള സ്റ്റേറ്റ് പ്രസിഡന്റ് പ്രൊഫ. എം കെ സാമൂവേൽ അദ്ധ്യക്ഷത വഹിക്കും.ഐസിപിഎഫ് ജനറൽ സെക്രട്ടറി ഡോ ജെയിംസ് ജോർജ് മുഖ്യ സന്ദേശം നൽകും. ഐസിപിഎഫ് സംഗീത വിഭാഗമായ എയ്ഞ്ചലോസിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടക്കും.
വിഷൻ 2026 എന്ന പദ്ധതി വിശ്വാസ സമൂഹത്തിന് പരിചയപ്പെടുത്തുവാനും ഐസിപിഎഫിൽ കൂടിയുള്ള വിദ്യാർത്ഥി സുവിശേഷീകരണ സാധ്യതകൾ പങ്കുവെയ്ക്കു വാനും വേണ്ടി ഐസിപിഎഫ് കേരള ഘടകം സംഘടിപ്പിക്കുന്ന ആദ്യ സമ്മേളനമാണ് കോഴിക്കോട് നടക്കുന്നത്.
മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽ ഈ സമ്മേളനങ്ങൾ നടക്കും.
പാസ്റ്റർമാരായ ബാബു ഏബ്രഹാം, നോബിൾ പി തോമസ്, ജേക്കബ് മാത്യു,
ബിനു . പി. ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിക്കും.




- Advertisement -